ആശ വർക്കർമാരുടെ രാപ്പകല്‍ സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം പൂർത്തിയാകുന്നു. സമരത്തിന് പരിഹാരം കാണാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തില്‍ മാർച്ച്‌ 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന്‌ സമരക്കാർ അറിയിച്ചു.

സമരത്തിന്‌ വരുന്നവരെ പാർട്ടിക്കാർ ഭീഷണിപ്പെടുത്തുന്നുവെന്ന് സമരനേതാക്കള്‍ ആരോപിച്ചു. ഫെബ്രുവരി ഒമ്ബത് വരെ ജോലി ചെയ്‌തതിന്റെ റിപ്പോർട്ട്‌ സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ പിൻവലിച്ചെന്ന്‌ പറഞ്ഞിട്ടും അതുസംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. കൂടുതല്‍ ഓണറേറിയം നല്‍കുന്നത്‌ കേരളമാണെന്ന കള്ളം നിയമസഭയില്‍ പോലും ആവർത്തിച്ചു.

ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. ചർച്ച നടത്തുകയോ പരിഹരിക്കാൻ ശ്രമിക്കുകയോ ചെയ്യാത്തതിനാലാണ് സമരക്കാർ നിയമലംഘനത്തിനു തയാറാകുന്നതെന്ന് അസോസിയേഷൻ നേതാവ് എസ്. മിനി പറഞ്ഞു.

Leave a Reply

spot_img

Related articles

തന്നെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുക്കാത്തതിന്‍റെ ഉത്കണ്ഠ മാധ്യമങ്ങള്‍ക്ക്; കടകംപള്ളി സുരേന്ദ്രൻ

തന്നെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുക്കാത്തതിന്‍റെ എല്ലാ ഉത്കണ്ഠയും മാധ്യമങ്ങള്‍ക്കാണെന്ന് കടകംപള്ളി സുരേന്ദ്രൻ. തന്നെ സംസ്ഥാന സെക്രട്ടറിയറ്റില്‍ എടുത്തില്ല, പിബിയില്‍ എടുത്തില്ല എന്നതിലൊക്കെ മാധ്യമങ്ങള്‍ക്കാണ് വിഷമമെന്നും...

പരസ്യമായി പ്രതികരിച്ചത് തെറ്റായിപ്പോയി; നിലപാട് മയപ്പെടുത്തി പദ്മകുമാര്‍

സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ ഇടഞ്ഞുനിന്ന സിപിഎം നേതാവ് എ പദ്മകുമാര്‍ നിലപാട് മയപ്പെടുത്തി. പരസ്യപ്രതികരണം നടത്തിയത് തെറ്റായിപ്പോയി. പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടിയിരുന്നത്. അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന...

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത.നാല് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ഇന്ന് കേരള തീരത്ത്...

ജി. സുധാകരൻ കെപിസിസി വേദിയില്‍ പങ്കെടുക്കും

മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ കെപിസിസി വേദിയില്‍ പങ്കെടുക്കും. ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ കണ്ടതിന്‍റെ ശതാബ്ദി ആഘോഷത്തിലാണ് ജി.സുധാകരൻ...