പെരുമണ്‍ ട്രെയിൻ ദുരന്തത്തിന് നാളെ 37 വർഷം പൂർത്തിയാകും

പെരുമണ്‍ ട്രെയിൻ ദുരന്തത്തിന് നാളെ 37 വയസ് പൂർത്തിയാകും.105 പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തം ഇന്നും നടുക്കുന്ന ഓർമയാണ് സമ്മാനിക്കുന്നത്. 1988 ജൂലായ്‌ എട്ടിനാണ് നാടിനെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കു പോയ ഐലൻഡ്‌ എക്സ്‌പ്രസിന്റെ 10 കോച്ചുകള്‍ കൊല്ലത്തിന് സമീപം പെരുമണ്‍ പാലത്തില്‍നിന്നു അഷ്ടമുടിക്കായലിലേക്കു മറിയുകയായിരുന്നു.

ദുരന്തത്തില്‍ ദുരന്തകാരണം അന്വേഷിക്കാൻ രണ്ട് കമ്മിഷനെ റെയില്‍വേ നിയമിച്ചിരുന്നു. അന്നത്തെ റെയില്‍വേ സുരക്ഷാ കമ്മിഷണർ സൂര്യനാരായണനും അതിനുശേഷം റിട്ട. എയർമാർഷല്‍ സി.എസ്. നായ്‌ക്കുമാണ് അന്വേഷിച്ചത്‌. അപകടകാരണം കായലിലുണ്ടായ ടൊർണാഡോ അഥവാ ചുഴലിക്കാറ്റെന്നായിരുന്നു രണ്ട് കമ്മീഷനുകളും റെയില്‍വേയ്ക്ക് നല്‍കിയ റിപ്പോർട്ട്.

ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അടങ്ങിയ വൻജനാവലി ഓർമ്മപ്പൂക്കളുമായി പുലർച്ചെമുതല്‍ പെരുമണില്‍ എത്തും.ഡോ. കെ.വി. ഷാജിയുടെ നേതൃത്വത്തിലുള്ള പെരുമണ്‍ ട്രയിൻ ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ ഒൻപതിന് പുഷ്പാർച്ചനയും അനുസ്‌മരണസമ്മേളനവും നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....