തോത്താപ്പുരി എന്ന കിളിമൂക്ക്

ബംഗളോർ, സന്തേർഷാ എന്നീ പേരുകളിലും തോത്താപ്പുരി എന്ന മാമ്പഴം അറിയപ്പെടുന്നു. കൂടാതെ ഗിനിമൂത്തി, കിളിമൂക്ക് എന്നും വിളിക്കാറുണ്ട്.

ബാംഗ്ലൂരിൻ്റെ ഇഷ്ടമാമ്പഴമാണ് തോത്താപ്പുരി. അതുകൊണ്ടാണ് ബംഗളോർ എന്ന പേരുള്ളത്.

അടിഭാഗം തത്തച്ചുണ്ട് പോലെ കൂർത്തിരിക്കുന്നതു കൊണ്ടാണ് കിളിമൂക്ക് എന്നു വിളിക്കുന്നത്.

വലിപ്പമുള്ള മാമ്പഴമാണിത്. 6 മുതൽ 8 ഇഞ്ച് വരെ നീളമുണ്ടാകും. തൊലി കട്ടിയുള്ളതാണ്. പച്ച, സ്വർണ മഞ്ഞ നിറങ്ങളിൽ കാണപ്പെടുന്നു.

അണ്ടി വളരെ ചെറുതായിരിക്കും. മാംസളം കൂടുതലുണ്ടാകും.

മെയ് മുതൽ ജൂലായ് വരെയാണ് തോത്താപ്പുരിയുടെ സീസൺ.

തോത്താപ്പുരിയുടെ സ്വദേശം ആന്ധ്രപ്രദേശ് ആണെങ്കിലും കർണാടകയിലും തമിഴ് നാട്ടിലും വളരുന്നുണ്ട്.

മധുരവും പുളിയും കലർന്ന രുചിയാണിതിന്.

ആൻ്റി ഓക്സിഡൻ്റുകളും വിറ്റാമിൻ എ, സി എന്നിവയും പൊട്ടാസ്യവും ഈ മാമ്പഴത്തിൽ അടങ്ങിയിരിക്കുന്നു.

അച്ചാറിടാനും ജാം ഉണ്ടാക്കാനും പറ്റിയ ഇനം മാമ്പഴമാണ്.

മാമ്പഴജൂസ് ഉണ്ടാക്കാനും നല്ലതാണ്.

ടൂറിസ്റ്റ് സ്ഥലങ്ങളിലെല്ലാം വളരെ ഭംഗിയോടെ കഷണങ്ങളായി കീറി ഉപ്പും എരിവും ചേർത്ത് വിൽക്കാൻ വെച്ചിരിക്കുന്നത് തോത്താപ്പുരിയാണ്.

Leave a Reply

spot_img

Related articles

ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...