മൂന്നാര്‍ എക്കോ പോയ്ന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം: മരണം മൂന്നായി

ഇടുക്കി മൂന്നാര്‍ എക്കോ പോയ്ന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.മൂന്നാറിനും എക്കോ പോയിന്റിനും ഇടയിലുള്ള കൊടും വളവില്‍ അമിതവേഗതയില്‍ ബസ് തിരിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 37 വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 43 പേര്‍ ബസ്സില്‍ ഉണ്ടായിരുന്നു. ആദിക, വേണിക എന്നീ വിദ്യാര്‍ത്ഥികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് സുധന്‍ മരിച്ചത്. 33 പേര്‍ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ ചികിത്സയിലാണ്. തലക്ക് ഗുരുതരമായി പരുക്കേറ്റ കെവിന്‍ എന്ന വിദ്യാര്‍ത്ഥിയെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയും അപകടകാരണമായി എന്നാണ് പ്രാഥമിക വിലയിരുത്തല്‍.തമിഴ്‌നാട് നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഇന്നലെ വൈകിട്ടാണ് മൂന്നാറിലേക്ക് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘം വിനോദസഞ്ചാരത്തിനായി യാത്രതിരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നാറിലെത്തിയ സംഘം കുണ്ടള ഡാം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Leave a Reply

spot_img

Related articles

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തില്‍ ജീവൻപൊലിഞ്ഞ അഞ്ചുപേർക്കും നാടിന്റെ യാത്രാമൊഴി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോർട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അഫാന്റെ പെണ്‍സുഹൃത്ത് ഫർസാനയുടെ സംസ്കാര ചടങ്ങുകളാണ് ആദ്യം പൂർത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ...

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

സംസ്ഥാനത്ത് 30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്...

എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച്‌ തോമസ് കെ തോമസ്

14 ജില്ലാ പ്രസിഡന്റുമാരുടെയും പിന്തുണ തോമസ് കെ തോമസിന് ലഭിച്ചു.പിന്തുണ അറിയിച്ചുള്ള കത്ത്, ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ആവാദിന് നല്‍കി. പ്രഖ്യാപനം...

ആശമാരുടെ സമരത്തില്‍ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം; പിന്നില്‍ അരാജക സംഘങ്ങളെന്ന് എം വി ഗോവിന്ദന്‍

ആശ വര്‍ക്കറുമാരുടെ സമരത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം നേതാക്കള്‍. ഒരേ ജോലി ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിലെ ആശമാരേക്കാള്‍ ഉയര്‍ന്ന വേതനം കേരളത്തിലെ ആശമാര്‍ക്കുണ്ടെന്ന് പി...