ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി നിര്‍മ്മാതാക്കളായ രാഗം മൂവീസിന്‍റെ ഉടമ രാജു മല്ല്യത്ത്. മലയാള സിനിമാ പ്രതിസന്ധി സംബന്ധിച്ച ചാനൽ ചർച്ചയിൽ തിരക്കഥാകൃത്ത് വിനു കിരിയത്ത് നടത്തിയ പരാമര്‍ശത്തിനെതിരിയാണ് അദ്ദേഹം രംഗത്തെത്തിയത്. ഐഡൻ്റിറ്റിക്ക് വേണ്ടി ഹെലികോപ്ടറിൽ വന്ന പ്രമോഷൻ രീതി സിനിമയുടെ ബജറ്റ് കൂട്ടിയെന്നും ടൊവിനോ അമിത പ്രതിഫലം വാങ്ങിയെന്നുമായിരുന്നു പരാമർശം. എന്നാൽ ടൊവിനോ ഹെലികോപ്ടർ ആവശ്യപ്പെട്ടിട്ടില്ല എന്ന് നിർമാതാവ് പറയുന്നു. മാത്രവുമല്ല സിനിമയ്ക്ക് പലവിധ കാരണങ്ങൾ കൊണ്ട് നിർമ്മാണച്ചെലവ് കൂടി പ്രതിസന്ധിയായപ്പോൾ കോണ്‍ഫിഡന്‍റ് ഗ്രൂപ്പിനെ പങ്കാളിയാക്കി റിലീസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിയ വ്യക്തിയാണ് ടൊവിനോ എന്നും അദ്ദേഹം അറിയിച്ചു. ടൊവിനോയുടെ പ്രതിഫലത്തിൽ ഭീമമായ തുക താൻ നൽകാനുണ്ട് എന്നും രാജു മല്യത്ത് വെളിപ്പെടുത്തി.