സെന്റ് മേരീസ് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന നഗരപ്രദക്ഷിണവുമായി ബന്ധപ്പെട്ട് ഇന്ന് അതിരമ്പുഴയിലും പരിസരപ്രദേശങ്ങളിലും പൊലീസ് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി.വൈകുന്നേരം 4 മുതൽ 10 വരെയാണ് ഗതാഗത ക്രമീകരണം.
ഏറ്റുമാനൂർ ഭാഗത്തുനിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എംസി റോഡ് വഴി ഗാന്ധിനഗർ ജംക്‌ഷനിലെത്തി വലത്തേക്കു തിരിഞ്ഞ് പോകണം.മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ, മെഡിക്കൽ കോളജ് കുരിശുപള്ളി ഭാഗത്തുനിന്നു ഗാന്ധിനഗർ ജംക്‌ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് എംസി റോഡ് വഴിയോ അമ്മഞ്ചേരി ജംക്‌ഷനിൽനിന്നു വലത്തേക്കു തിരിഞ്ഞ് കാരിത്താസ് ജംക്‌ഷനിലെത്തി എംസി റോഡ് വഴിയോ പോകണം.എംസി റോഡിൽ പാറോലിക്കൽ ജംക്‌ഷനിൽനിന്ന് അതിരമ്പുഴ പള്ളി ഭാഗത്തേക്കു വലിയ വാഹനങ്ങൾ പോകാൻ പാടില്ല. ഈ റോഡിൽ പാർക്കിങ്ങും അനുവദിക്കില്ല.
ഏറ്റുമാനൂർ ഭാഗത്തുനിന്ന് അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകൾ ഉപ്പുപുര ജംക്‌ഷനിൽ ആളെയിറക്കി തിരിഞ്ഞ് കോട്ടമുറി ജംക്‌ഷൻ വഴി തിരികെപ്പോകണം.മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകൾ യൂണിവേഴ്സിറ്റി ജംക്‌ഷൻ ഭാഗത്ത് ആളെയിറക്കി തിരികെപ്പോകണം.മനയ്ക്കപ്പാടം ഓവർ ബ്രിജ് മുതൽ യൂണിവേഴ്സിറ്റി ജംക്‌ഷൻ വരെയുള്ള റോഡ് സൈഡിലും അതിരമ്പുഴ പള്ളി മൈതാനത്തും വൈകിട്ടു 3 മുതൽ പാർക്കിങ് അനുവദിക്കില്ല.