ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ ആലംകടവ് കല്യാണപേട്ട റോഡിലെ കി.മീ 5/360 ല്‍ നറണി പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 11 മുതല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കല്യാണപേട്ട, പള്ളിമൊക്ക് എന്നിവിടങ്ങളില്‍ നിന്നും ചിറ്റൂരിലേക്ക് വരുന്ന വാഹനങ്ങള്‍ കൊരിയാര്‍ച്ചള്ള ജങ്ഷനില്‍ നിന്നും ഇടതു തിരിഞ്ഞ് കൊരിയാര്‍ച്ചള്ള-കരുണ മെഡിക്കല്‍ കോളെജ്-വിളയോടി വഴിയും കണക്കമ്പാറ, ആലംകടവ്, പാലക്കാട് ഭാഗത്തുനിന്നും നറണി, കൊരിയാര്‍ച്ചള്ള, കല്യാണപേട്ട, പള്ളിമൊക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിളയോടി-കരുണ മെഡിക്കല്‍ കോളെജ്-കൊരിയാര്‍ച്ചള്ള വഴിയും തിരിഞ്ഞു പോകണം.