കോട്ടയം: പൊതുമരാമത്തു വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവൃത്തി പുരോഗമിക്കുന്ന ടോൾ ചെമ്മനാകരി റോഡിൽ ടോൾ ജംഗ്ഷൻ മുതൽ ചെമ്മനാകരി കടത്തു വരെ നാളെ (ഏപ്രിൽ 9) മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചതായി വൈക്കം പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ്് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
യാത്രക്കാർ കൊച്ചങ്ങാടി വഴിയുള്ള ചെമ്മനാകിരി ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ റോഡോ മറ്റ് ഉപറോഡുകളോ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത നിരത്ത് വിഭാഗം അറിയിച്ചു.
കോട്ടയം: പത്തനാട് ഇടയിരിക്കപ്പുഴ റോഡിന്റെ നിർമാണപ്രവർത്തികൾ നടക്കുന്നതിനാൽ പത്തനാട് പഞ്ചായത്ത് പടി-കങ്ങഴ അമ്പലം-പാണ്ടിയാംകുഴി വരെയുള്ള ഭാഗത്ത് വ്യാഴാഴ്ച (ഏപ്രിൽ 11) മുതൽ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കെ.ആർ.എഫ്.ബി. പി.എം.യു. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.