കോഴിക്കോട്- മംഗളൂരു റൂട്ടിൽ ഇനി ട്രെയിനുകൾ 130 കി.മീ. വേഗതയിൽ

കോഴിക്കോട്- മംഗളൂരു പാതയിൽ ട്രെയിനുകളുടെ വേഗം ഉയരുന്നു. വേഗം മണിക്കൂറിൽ 130 കിലോ മീറ്ററാക്കാന്‍ ഈ പാത സജ്ജമായി. ഓസിലേഷന്‍ മോണിറ്ററിങ് സിസ്റ്റം (ഒ എം എസ്) വാഹനം മുഖേന വേഗപരിശോധന നടത്തി. നിലവിൽ ഇവിടെ അടിസ്ഥാനവേഗം 110 കി.മീ. ആണ്.ഷൊര്‍ണൂര്‍ – കോഴിക്കോട് റൂട്ടും ഉടൻ 130 കി. മീ. വേഗതയിലേക്ക് എത്തും. തിരുവനന്തപുരം- കായംകുളം, കായംകുളം- എറണാകുളം (ആലപ്പുഴ വഴി) സെക്ഷനുകളിൽ അടിസ്ഥാനവേഗം 110 കി.മീ. ആണ്.13 മീറ്റര്‍ ചെറുപാളങ്ങള്‍ക്ക് പകരം കാല്‍ കിലോമീറ്ററോളം (260 മീറ്റര്‍) നീളമുള്ള ഒറ്റപ്പാളം, പാളങ്ങളില്‍ മൂന്നാം സിഗ്‌നല്‍ (ഡബിള്‍ ഡിസ്റ്റന്റ്) പ്രവൃത്തി, പാളംമാറ്റല്‍, വളവ് നിവര്‍ത്തല്‍, ലൂപ്പ് ലൈനില്‍ വേഗവര്‍ധനയ്ക്ക് (30 കി.മീ.ല്‍ നിന്ന് 50 കി.മീ.) തിക്ക് വെബ് സ്വിച്ച് (ടി ഡബ്ല്യു എസ്) സ്ഥാപിക്കൽ അടക്കമുള്ള പ്രവൃത്തികളാണ് വേഗം കൂട്ടാന്‍ റെയിൽവേ നടപ്പാക്കുന്നത്. ഇന്ത്യയിൽ വൈകിയോട്ടം കുറഞ്ഞ രണ്ട് പ്രധാന ഡിവിഷനുകള്‍ കേരളത്തിലേതാണ്. പാലക്കാട് ഡിവിഷനില്‍ 95.9 ശതമാനവും തിരുവനന്തപുരത്ത് 91.3 ശതമാനവുമാണ് സമയകൃത്യത. ഇത് 100 ആക്കുകയാണ് ലക്ഷ്യം

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...