അമ്മയുടെ 31-ാം ജനറൽ ബോഡി നാളെ

അഭിനേതാക്കളുടെ സംഘടന അമ്മയുടെ 31-ാം ജനറൽ ബോഡി നാളെ.കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നാളെ രാവിലെ പത്ത് മണിക്കാണ് യോഗം നടക്കുക.സിനിമാ സെറ്റുകളിലും അവരുടെ താമസ സ്ഥലത്തും ലഹരി ഉപയോഗം വിലക്കിക്കൊണ്ടുള്ള കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ കത്ത് നാളെ ചേരുന്ന അമ്മയുടെ ജനറൽ ബോഡിയിൽ ചർച്ച ചെയ്യും.മമ്മൂട്ടി ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം ജനറൽ ബോഡിയിൽ പങ്കെടുക്കും. മോഹൻലാലും, സുരേഷ് ഗോപിയും യോഗത്തിൻ്റെ ഭാഗമാകും. ലഹരിക്കെതിരെയുള്ള ബോധവൽക്കരണവുമായി നർക്കോട്ടിക് സൽ ഉദ്യോഗസ്ഥർ മീറ്റിംഗിൽ പങ്കെടുക്കും. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ലേബർ കമ്മീഷൻ അംഗങ്ങളും മീറ്റിങ്ങിന് എത്തും. മോഹൻലാൽ തന്നെ അമ്മയുടെ പ്രസിഡന്റ് ആയി തുടരും. അഡ്ഹോക്ക് കമ്മിറ്റിയായി മാറ്റിയ കഴിഞ്ഞ എക്‌സിക്യൂട്ടീവ് തന്നെ വീണ്ടും തൽസ്ഥാനത്തു തുടരും.സംഘടനയിൽ മുൻപുണ്ടായിരുന്ന ചില പ്രതിസന്ധികളെ തുടർന്ന് എക്സിക്യൂട്ടീവിന്റെ ഭാഗമായിരുന്നവരെ അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ അഡ്ഹോക്ക് കമ്മിറ്റിയുടെ കീഴിലാണ് സംഘടന പ്രവർത്തിക്കുന്നത്.

Leave a Reply

spot_img

Related articles

ഇത്തവണ എൻ്റെ വിഷു ദുബായിൽ നിഷി ഗോവിന്ദ്

രുദ്ര സിനിമയിലെ നായിക നിഷി ഗോവിന്ദ് പറയുന്നു.... "വിഷുവും ...

ജനനായകൻ റിലീസിന് മുൻപെ ചോർന്ന സംഭവത്തിൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ

വിജയ് നായകനായി എത്തിയ ജനനായകൻ റിലീസിന് മുൻപെ ചോർന്ന സംഭവത്തിൽ കോയമ്പത്തൂരിൽ സിനിമാ പ്രദർശിപ്പിച്ച ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ . ടിവികെ...

നടി സുഭാഷിണിയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

നടി സുഭാഷിണിയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.തമിഴ് പരമ്പരയായ ‘കയലി’ലെ പ്രതിനായിക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ആരാധകർക്കിടയിൽ ശാശ്വി ബാല എന്നും...

സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്.രഞ്ജിത്തിനെ എറണാകുളം സബ് ജയിലിൽ...