സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറാൻ ധനവകുപ്പ് അനുമതി വേണം. നേരത്തെ 25 ലക്ഷമുണ്ടായിരുന്ന പരിധിയാണ് അഞ്ച് ലക്ഷമായി കുറച്ചത്.

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്‍പ്പെടെ ഈ നിയന്ത്രണം ബാധകമാണ്. ഇതുസംബന്ധിച്ച കത്ത് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് കൈമാറി. നേരത്തെ ഓണച്ചിലവുകള്‍ക്കായി 4200 കോടിയോളം രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു.

ഈ സാമ്പത്തിക വർഷം 37512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് സാധിക്കുക. ഇതില്‍ ‍‍ഡിസംബർ വരെയുള്ള 21253 കോടി രൂപ സെപ്റ്റംബർ രണ്ടുവരെ സംസ്ഥാന സർക്കാർ കടമെടുത്തിരുന്നു.

Leave a Reply

spot_img

Related articles

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...