കോതകുളത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു

തൃശൂരില്‍ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം.

കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്.

വീടിന് പുറത്തുള്ള ബാത്ത്റൂമിൽ വെച്ച് ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്.

ബാത്ത്റൂമിൻ്റെ കോൺക്രീറ്റ് തകർന്നിട്ടുണ്ട്, ബൾബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്.

മൃതദേഹം വലപ്പാട് ദയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, എരുമപ്പെട്ടി വേലൂർ കുറുമാലിൽ ഇടിമിന്നലേറ്റ് ഗൃഹനാഥനും മരിച്ചിരുന്നു.

Leave a Reply

spot_img

Related articles

വൃദ്ധദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയില്‍ വൃദ്ധദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട വല്യന്തി സ്വദേശികളായ അപ്പു നാരായണൻ (70), രാജമ്മ (65) എന്നിവരാണ് മരിച്ചത്.റേഡിയോയിൽ ഉച്ചത്തിൽ പാട്ട് വെച്ച...

വീടിനുള്ളിയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം ആര്യനാട് കൊക്കോട്ടേലയിൽ വീടിനുള്ളിയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി.പൂച്ചപ്പാറ കളത്തിൽ വീട്ടിൽ സതികുമാരി(65)യുടെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. കൊക്കോട്ടേലയിൽ നിന്നും ഇഞ്ചപ്പുരിക്കു പോകുന്ന...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് എന്ന് യുഡിഎഫ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് എന്ന് യുഡിഎഫ്. സമീപത്തെ മണ്ഡലങ്ങളിലെ സ്ഥിരം താമസക്കാരെ വോട്ടർ പട്ടികയിൽ സിപിഎം ചേർക്കുന്നുവെന്നാണ് യുഡിഎഫ് ആരോപണം....

റാഗിംഗ് കേസ് പ്രതികൾക്ക് ജാമ്യം

കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നേഴ്സിങ് കോളേജിലെ റാഗിംങ് കേസ് പ്രതികൾക്ക് ജാമ്യം. സീനിയർ വിദ്യാർഥികളായ സാമവൽ, ജീവ, റിജിൽജിത്ത്,  രാഹുൽ രാജ്, വിവേക് എന്നിവർക്കാണ് ജാമ്യം.കോട്ടയം...