കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം ജോയ്‌സിക്ക്

2024 ജൂൺ 13 ആകുമ്പോൾ കാനം ഇ. ജെ എന്ന തൂലികാനാമത്തിൽ മലയാള സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇലവുങ്കൽ ജോൺ ഫിലിപ്പ് മൺമറഞ്ഞിട്ട് 37 വർഷമാകും.
കാനം ഈ ജെയാണ് മനോരാജ്യം വാരിക ആരംഭിക്കുന്നത്.

വാരികകളിൽ നീണ്ടകഥകൾ ജനപ്രിയമാക്കിയത് കാനം ഇ. ജെയാണ്.

നൂറിലിധികം നോവലുകൾ, തിരക്കഥകൾ, നാടകങ്ങൾ. അദ്ദേഹത്തിന്റെ 27 നോവലുകൾ സിനിമയായി.

കാനം എഴുതിയ ഗാനങ്ങളിൽ പലതും ഇന്നും റിയാലിറ്റിഷോകളിൽ പാടുന്നു.

തിരയും തീരവും ചുംബിച്ചുറങ്ങി തുടങ്ങിയ ചലച്ചിത്രഗാനങ്ങൾ ഉദാഹരണം.

കാനത്തിനെയും മുട്ടത്തുവർക്കിയെയും പൈങ്കിളിസാഹിത്യകാരന്മാരെന്ന് പറഞ്ഞ കുറെ നിരൂപകന്മാരുണ്ടായിരുന്നു.

എന്നാൽ അക്ഷരജ്ഞാനം കുറവായിരുന്ന സാധാരണക്കാരായ മനുഷ്യരെ വായനയുടെ ലോകത്തേക്ക് കൊണ്ടുവന്നത് ഇവരാണെന്ന കാര്യം ഈ നിരൂപകർ ബോധപൂർവ്വം മറന്നുപോയി.

അവരുടെ നീണ്ട കഥകൾക്കായി കാത്തിരുന്ന കാലമുണ്ടായിരുന്നു.

പിന്നീട് ധാരാളം ജനപ്രിയസാഹിത്യകരന്മാർ വന്നെങ്കിലും അവരുടെയെല്ലാം ഗുരുസ്ഥാനീയർ ഇവരായിരുന്നു.

കാനത്തിന്റെ നോവലുകളിലെല്ലാം അദ്ദേഹത്തിന്റെ ജീവിത പരിസരങ്ങൾ കാണാൻ സാധിക്കും.

അദ്ദേഹം മൺമറഞ്ഞിട്ട് 37 വർഷമായെങ്കിലും ഇന്നും കാനം ഇ.ജെയെ ഓർമ്മിക്കുവാൻ ഒന്നുമില്ല എന്നതാണ് ഖേദകരം.

അതിനൊരു മാറ്റമുണ്ടാനാണ് ലക്ഷ്യമിടുന്നത്.

അദ്ദേഹത്തിന്റെ ജന്മനാടായ കാനത്തിനു സമീപം സ്ഥിതിചെയ്യുന്ന പ്രശസ്തമായ ലൈബ്രറിയായ നോവൽറ്റിയിൽ കാനം ഇ ജെ ഇടം ഒരുക്കുകയാണ്.

അദ്ദേഹത്തിന്റെ പുസ്തകങ്ങൾ എല്ലാം സമാഹരിച്ച് ലൈബ്രറിയിൽ പ്രത്യേകം ഇടം ഒരുക്കും.

അദ്ദേഹത്തിന്റെ ലഘുജീവചരിത്രം ആലേഖനം ചെയ്ത് പ്രദർശിപ്പിക്കും.

കാനം ഇ.ജെ ഫൗണ്ടേഷനും നോവൽറ്റിലൈബ്രറിയും പുറപ്പാട് വിദ്യാഭ്യാസ പദ്ധതിയും ചേർന്ന് രണ്ടുവർഷത്തിലൊരിക്കൽ കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം കൊണ്ടുവരികയാണ്.

കാനം ഇ.ജെ സാഹിത്യ പ്രഥമ പുരസ്‌കാരം ജനപ്രിയ സാഹിത്യകാരൻ ജോയ്‌സിക്ക് നൽകും.

സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം.

25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കാനം ഇ.ജെയ്ക്കു ശേഷം വായനയെ ഇത്ര ജനകീയമാക്കിയ ജോയ്‌സിയെപ്പോലെ മറ്റൊരു സാഹിത്യകാരൻ മലയാളത്തിലുണ്ടോ എന്നു സംശയമാണ്.

അദ്ദേഹം ഇപ്പോഴും തുടർകഥകൾ എഴുതിക്കൊണ്ടിരിക്കുന്നു.

ഒന്നിലധികം തൂലികാനാമത്തിലും എഴുതുന്നു. വൈവിധ്യമാർന്ന വിഷയങ്ങൾ തെരഞ്ഞെടുക്കുന്നു.

വാർത്താസമ്മേളനത്തിൽ പുറപ്പാട് വിദ്യാഭ്യാസപദ്ധതി ചെയർമാനും ഗവ. ചീഫ് വിപ്പുമായ ഡോ. എൻ. ജയരാജ് എം.എൽ.എ., കാനം ഇ.ജെയുടെ മകളും കവയിത്രിയുമായ സേബ ജോയ് കാനം, ഭർത്താവ് ശ്രീ. T. M ജോയ് തൂമ്പുങ്കൽ, മകൻ Dr.ജിബു ജോയ് തൂമ്പുങ്കൽ, വാഴൂർ നോവൽറ്റി പ്രസിഡന്റ് അഡ്വ. ബെജു കെ ചെറിയാൻ, വൈസ് പ്രസിഡന്റ് ബേസിൽ വർഗീസ് എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...