കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചിറ്റിയൂർക്കോട് മേപ്പൂക്കട പിള്ളവിളാകത്ത് തോമസിന്റെ ഭാര്യ ശാന്തയാണ് മരിച്ചത്.
ഇവർക്ക് മക്കളില്ലാത്തത് കൊണ്ട് ശാന്ത സഹോദരി വസന്തകുമാരിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്.
എന്നാൽ, ബന്ധുക്കൾ മലയിൻകീഴ് പൊലീസിൽ ഇവരെ ബുധനാഴ്ച രാവിലെ മുതൽ ഇവരെ കാണാനില്ലെന്ന് പറഞ്ഞ് പരാതി കൊടുത്തിരുന്നു.
ഇതേ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് മൃതദേഹം കിണറ്റിൽ കണ്ടെടുത്തത്.