സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കമായി. ജൂലൈ 31 വരെ നീളുന്ന 52 ദിവസത്തെ നിരോധനമാണ് അർധരാത്രിയോടെ നിലവിൽ വന്നത്. യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്കാണ്. പരമ്പരാഗത യാനങ്ങൾക്ക് കടലിൽ പോകാൻ അനുമതിയുണ്ട്. പ്രജനന കാലത്ത് മത്സ്യസമ്പത്ത് നിലനിർത്തുന്നതിന് വേണ്ടിയാണ് ട്രോളിംഗ് നിരോധനം. നിയന്ത്രണങ്ങളോട് മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. ചരക്കുകപ്പൽ അപകടം, കാലവർഷം എന്നിയവയെ തുടർന്നുള്ള നിയന്ത്രണങ്ങൾക്ക് പിന്നാലെയാണ് ട്രോളിംഗ് നിരോധനവും എത്തുന്നത്.

Leave a Reply

spot_img

Related articles

മാത്യു കുഴല്‍നാടന്‍ എഎല്‍എയുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം

മാത്യു കുഴല്‍നാടന്‍ എഎല്‍എ യുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം.എംഎല്‍എയുടെ കോതമംഗലം പൈങ്ങോട്ടൂരിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക്...

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ പോകവേ കാർ അപകടത്തിൽ അധ്യാപിക മരിച്ചു

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ കൊച്ചി വിമാനത്താവളത്തിലേക്കു പോകവേ, കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അധ്യാപിക മരിച്ചു.വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍...

പാലാ നഗരസഭ : വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിന് മുന്നേ യുഡിഎഫ് വിമതർക്കിടയിൽ തമ്മിലടി രൂക്ഷം

പാലാ നഗരസഭയിൽ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മുന്നണിയിലും വിമത ക്യാമ്പിലും തർക്കം രൂക്ഷം. വൈസ് ചെയർമാൻ സ്ഥാനത്തെച്ചൊല്ലി യു.ഡി.എഫ് വിമതർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും...

കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം; മികച്ച തിരക്കഥയ്ക്ക് അവാർഡ് കൊടുക്കണം: പി.എ. മുഹമ്മദ് റിയാസ്

വീണാ വിജയനെതിരായ ഇഡി ആരോപണങ്ങൾക്കും കള്ളപ്പണ പ്രചാരണങ്ങൾക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. ഇഡി ചോദ്യം ചെയ്യലിൽ കള്ളപ്പണമാണെന്ന്...