നേവിയുടെ കരുത്ത് കൂട്ടാൻ രണ്ട് യുദ്ധക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും ; കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി

സമുദ്രത്തിൽ രാജ്യത്തിൻറെ കരുത്ത് കൂട്ടാനായി രണ്ട് യുദ്ധക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി. ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, എന്നീ യുദ്ധക്കപ്പലുകളും ഐഎന്‍സ് വാഗ്ഷീര്‍ എന്ന മുങ്ങിക്കപ്പലുമാണ് രാജ്യത്തിന് സമർപ്പിച്ചത്.സമുദ്ര സുരക്ഷയിൽ ലോകത്തെ നിർണായക ശക്തിയായി ഇന്ത്യമാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.വിശാഖ പട്ടണം ക്ലാസിലെ നാലാമൻ ആണ് INS സൂറത്ത്. ബ്രഹ്മോസ് അടക്കം അത്യാധുനിക ആയുധങ്ങളെല്ലാം ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്. മുങ്ങിക്കപ്പലുകളെയും, യുദ്ധക്കപ്പലുകളെയും,വ്യോമമാർഗമെത്തുന്ന ശത്രുക്കളെയും മിസൈലുപയോഗിച്ച് തകർക്കാൻ ശേഷിയുള്ള INS സൂറത്ത് ആദ്യ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന യുദ്ധ കപ്പൽ കൂടിയാണ്.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...