യുഡിഎഫ് ഹെൽത്ത് കോൺക്ലേവ് ഇന്ന് തിരുവനന്തപുരത്ത്

യുഡിഎഫ് സംഘടിപ്പിക്കുന്ന ഹെൽത്ത് കോൺക്ലേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ മുതിർന്ന നേതാക്കൾക്കൊപ്പം ആരോഗ്യ രംഗത്തു നിന്നുള്ള വിദഗ്‌ധർ, ആരോഗ്യ വകുപ്പ് മുൻ ഡയറക്ട‌ർമാർ, സാമ്പത്തികശാസ്ത്രജ്ഞർ, ആശാ വർക്കർമാരുടെ പ്രതിനിധികൾ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുക്കും. കേരളത്തിലെ ആരോഗ്യരംഗത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങൾ എന്തൊക്കെ ചെയ്യാമെന്നതിനെക്കുറിച്ചും കോൺക്ലേവ് ചർച്ച ചെയ്യും. ഒന്നര മാസമായി ഹെൽത്ത് കമ്മിഷൻ ആരോഗ്യരംഗത്തെ പ്രധാന സ്ഥാപന മോധാവികളുമായും ആരോഗ്യപ്രവർത്തകരുമായും ശാസ്ത്രസാങ്കേതിക വിദഗ്‌ദരുമായും വിശദമായ ചർച്ചകൾ നടത്തിയിരുന്നു. എറണാകുളത്ത് കമ്മിഷൻ സിറ്റിംഗും നടത്തി. ഈ ചർച്ചകളെത്തുടർന്ന് തെരഞ്ഞെടുത്ത ഇരുപതിൽപരം പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് കോൺക്ലേവിലെ ചർച്ചകൾ മുഖ്യമായും നടക്കുക.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...