സംസ്ഥാനത്ത് യുഡിഎഫിന്റെ ബദല്‍ ആരോഗ്യ നയം; ആരോഗ്യ കമ്മീഷനെ നിയമിച്ചു

സംസ്ഥാനത്ത് ബദല്‍ ആരോഗ്യ നയത്തിനൊരുങ്ങി യുഡിഎഫ്. യുഡിഎഫ് ആരോഗ്യ കമ്മീഷനെ പ്രഖ്യാപിച്ചു. ഡോ. എസ്.എസ് ലാലിന്റെ നേതൃത്വത്തിലാണ് ആരോഗ്യ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്മീഷന്‍ രൂപീകരിച്ചത്. ആറംഗ കമ്മീഷനാണ് ചുമതല നല്‍കിയത്. മൂന്നു മാസത്തിനകം കമ്മീഷന്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. ആറ് മാസത്തിനുള്ളില്‍ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. പൊതു ജനങ്ങളില്‍ നിന്നും ആശുപത്രി ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രതിസന്ധിയില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് തീരുമാനം. ചൊവ്വാഴ്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....