‘സെൻ്റർ ഫോർ എംപവർമെൻ്റ് ആൻ്റ് എൻറിച്ച്മെൻ്റ് (സിഫി ) യുടെ പതിനെട്ടാമത് “യൂണിക് ലി മീ ” ഭിന്നശേഷികാരുടെ ശിശുദിനം കർട്ടൻ റെയ്സർ ബഹു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാവിലെ 11 മണിക്ക് ടാഗോർ തിയേറ്ററിൽ ഉൽഘാടനം ചെയ്യും . 986 ഭിന്നശേഷി കുട്ടികൾ പങ്കെടുക്കും . കുട്ടികളുടെ വിവിധ കലാ പരിപാടികളൊടൊപ്പം അവർക്ക് ആവശ്യ ഉപകരണങ്ങളുടെ വിതരണവും തദവസരത്തിൽ നടക്കും.
റിട്ട ഡിജിപി ശ്രീ ഋഷിരാജ് സിംഗ്, സംസ്ഥാന ഡിസബിലിറ്റി കമ്മീഷനർ ഡോ. പി.റ്റി. ബാബുരാജ്, സിഫി ചെയർമാൻ ഡോ. പി. എ മേരി അനിത എന്നിവർ പങ്കെടുക്കും. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വളർച്ചയ്ക്കും ആവശ്യമായ സാമൂഹികവൽക്കരണത്തിൻ്റെ ഭാഗമായിട്ടാണ്
“യൂണിക് ലി മീ ” സംഘടി പ്പിക്കുന്നതെന്ന് സി ഫി ചെയർമാൻ പറഞ്ഞു . ഭിന്നശേഷി കുട്ടികളെ കൊണ്ടുവരാനും മറ്റും കേരള പോലീസിൻ്റെ സഹകരണം കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്നതു പോലെ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.