ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പ് വിവാദം ;കെ.ഗോപാലകൃഷ്ണന്റെ ഫോൺ പരിശോധന റിപ്പോർട്ട് ഇന്ന് ലഭിക്കും

മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുകളുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ ഡയറക്ടർ കെ.ഗോപാലകൃഷ്ണന്റെ 2 ഫോണുകളും പരിശോധിച്ച ഫൊറൻസിക് ലാബ് അധികൃതർ ഇന്നു പൊലീസിനു റിപ്പോർട്ട് നൽകും.

അതു ലഭിച്ചാൽ മാത്രമേ ഫോണുകൾ ആരെങ്കിലും ഹാക്ക് ചെയ്തോ എന്നറിയാൻ കഴിയൂവെന്നു സിറ്റി പൊലീസ് കമ്മിഷണർ ജി.സ്‌പർജൻ കുമാർ പറഞ്ഞു. ഗോപാലകൃഷ്ണൻ ഉപയോഗിച്ച 2 ഫോണുകളാണു പൊലീസ് പരിശോധനയ്ക്കു നൽകിയത്. ഫോൺ ഹാക്ക് ചെയ്‌തതായി തെളിവില്ലെന്നു മെറ്റ കമ്പനി അധികൃതർ പൊലീസിനെ അറിയിച്ചിരുന്നു.

ഫോണിലുണ്ടായിരുന്ന എല്ലാ വിവരങ്ങളും നീക്കം ചെയ്ത ശേഷമാണു ഗോപാലകൃഷ്ണൻ പൊലീസിനു കൈമാറിയത്. തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തു മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി യെന്നാണു ഗോപാലകൃഷ്ണന്റെ പരാതി. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഗ്രൂപ്പ് പ്രത്യക്ഷപ്പെ ട്ട് 4 ദിവസം കഴിഞ്ഞാണു ഗോപാലകൃഷ്ണൻ പരാതി നൽകിയത്.

Leave a Reply

spot_img

Related articles

തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നി‍ർദേശിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാരിന്‍റെ സർക്കുലർ.ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.തെരുവുനായശല്യത്തിന് പരിഹാരം...

ആലപ്പുഴയിൽ പട്ടാപ്പകൽ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 15 പവൻ കവർന്നു

വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി ദമ്പതികളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു.കൈതവന കണിയാംകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ...

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് കേരളം; കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

കേരളം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. സിൽവർ...

അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

കോട്ടയത്ത് മഴക്കെടുതിയിൽ ഒരു മരണം കൂടി. അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. മീനച്ചിലാറിൻ്റെ തീരപ്രദേശമായ ആറുമാനൂർ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത്...