ചെങ്ങന്നൂരിൽ കാറിന് തീയിട്ട് അജ്ഞാതൻ

ചെങ്ങന്നൂരിൽ കാറിന് തീയിട്ട് അജ്ഞാതൻ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പുറകുവശം താമസിക്കുന്ന കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് കിടന്ന കാറാണ് വ്യാഴാഴ്ച രാത്രി 12 അരയോടു കൂടി അജ്ഞാൻ പെട്രോൾ ഒഴിച്ച് കത്തിച്ചത്.കാർ പൂർണ്ണമായും കത്തിനശിച്ചു. രാജമ്മയുടെ വിദേശത്തുള്ള മകൾ കവിതയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ.തീ വിടിനകത്തേക്കും പടർന്നു.കട്ടിൽ, മെത്ത, ദിവാൻകോട്ട് എന്നിവയും കത്തി നശിച്ചു.വീട്ടിലേക്ക് കൂടുതൽ തീ പടരാതെ ഫയർഫോഴ്സ് എന്നി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.ഈ സമയം രാജമ്മയുടെ മകൾ ലേഖ, കൊച്ചുമക്കളായ നാലു വയസ്സുള്ള അർഷിത, മിഥുൻ മോഹൻ, നിഥിൻ മോഹർ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്.സംഭവത്തിന്റെ സി.സി ടി വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.ചെങ്ങന്നൂർ പോലീസ് സംഭവ സ്ഥലതെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply

spot_img

Related articles

കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർ കടയിലെ ജീവനക്കാർക്ക് ക്രൂരമർദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം .വീല്‍ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്....

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ വ്യാപാരിക്ക് നേരെ ആക്രമണം

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.ചെറുതോണി സ്വദേശി ജിൻസ് ജോണിനെയാണ് വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം.കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.യുവതികൾ...