മാര്‍ക്കോയുടെ വലിയ വിജയത്തില്‍ അഭിനന്ദനവുമായി നടൻ ബാബു ആന്‍റണി. സോഷ്യല്‍ മീഡിയയിലെ കുറിപ്പിലൂടെയാണ് ബാബു ആന്‍റണിയുടെ അഭിപ്രായ പ്രകടനം. തന്‍റെ ഏറെ കാലമായുള്ള ഒരു സ്വപ്‍നത്തെക്കുറിച്ചും അദ്ദേഹം പറയുന്നു.മാര്‍ക്കോ അതിര്‍ത്തികള്‍ ഭേദിക്കുന്ന വാര്‍ത്തകള്‍ സന്തോഷം പകരുന്നു. വയലന്‍സ് പ്രചരിപ്പിക്കുന്ന ഒരാളല്ല ഞാനെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. എന്‍റെ ചിത്രങ്ങളില്‍ ഫിസിക്കല്‍ ആക്ഷന്‍ അടിസ്ഥാനമാക്കിയുള്ളവയാണ്.മാര്‍ക്കോയിലെ വയലന്‍സിനെക്കുറിച്ച് ചില വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ടാവാം. എന്നാല്‍ ഉണ്ണി മുകുന്ദന്‍റെ പ്രകടനത്തെക്കുറിച്ചോ ചിത്രത്തിന്‍റെ മേക്കിംഗിനെക്കുറിച്ചോ പരാതികളൊന്നും ഞാന്‍ കേട്ടില്ല. അതിരുകള്‍ ഭേദിക്കുന്നതില്‍ ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍- ബാബു ആന്‍റണി കുറിച്ചു