‘കേസില്‍ പ്രതിയാകുന്ന എല്ലാവരെയും പുറത്താക്കിയാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാകുമോ? വിധി പഠിച്ച ശേഷം തുടര്‍തീരുമാനമെടുക്കും’; CPIM കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍. വിധി പഠിച്ച ശേഷം തുടര്‍തീരുമാനമെടുക്കുമെന്നും കേസില്‍ പ്രതിയാകുന്ന എല്ലാവരെയും പുറത്താക്കിയാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. ഇത് അന്തിമ വിധിയല്ലെന്നും മേല്‍കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ കുറിച്ച് പാര്‍ട്ടിക്ക് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല. പീതാംബരന്‍ ലോക്കല്‍ കമ്മറ്റി അംഗമല്ലേ എന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. അന്നയാള്‍ ലോക്കല്‍ കമ്മറ്റി മെമ്പറാണ്. അന്ന് രാത്രി തന്നെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് അയാളെ പുറത്താക്കി. ഈ പാര്‍ട്ടിക്ക് മാത്രമേ അത്തരമൊരു നടപടിയെടുക്കാന്‍ കഴിയൂ. അതിനു ശേഷം ഞങ്ങള്‍ കേസില്‍ ഇടപെട്ടിരുന്നില്ല. ഇത് ജില്ലയിലെ സിപിഐഎമ്മിനെ വിലയിരുത്തുന്ന ശരിയായ ആളുകള്‍ക്കറിയാന്‍ പറ്റും. സംഭവത്തില്‍ സിപിഐഎമ്മിന് യാതൊരു പങ്കുമില്ലെന്ന് തുടര്‍ച്ചയായി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ സിബിഐയെ കൊണ്ടുവന്നു. സിബിഐയെ കൊണ്ട് വന്നത് രാഷ്ട്രീയമായാണെന്ന് അന്ന് ഞങ്ങള്‍ വ്യക്തമാക്കി. രാഷ്ട്രീയമായി തന്നെ സിബിഐ ആ പ്രശ്‌നം കൈകാര്യം ചെയ്തു. അതിന്റെ ഭാഗമായി കെവി കുഞ്ഞിരാമന്‍, മണികണ്ഠനടക്കമുള്ള കുറച്ചു പേരെ പാര്‍ട്ടിയെ കുത്തി വലിക്കുന്നതിന് വേണ്ടി ഇതില്‍ പ്രതികളാക്കി. പാര്‍ട്ടിയെ അതിലേക്ക് കൊത്തി വലിച്ചപ്പോള്‍ ഇവരെ രക്ഷിക്കുന്നതിന് വേണ്ടി കേസിന് പോയി. പാര്‍ട്ടിക്കിതില്‍ പങ്കില്ല – എം.വി.ബാലകൃഷ്ണന്‍ വിശദമാക്കി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....