പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി

കെപിസിസി സെക്രട്ടറിയും തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ ജോണ്‍ ഡാനിയേലാണ് പരാതി നല്‍കിയത്.ഭരണഘടനയേയും നിയമ നിര്‍മാണ സഭകളെയും മന്ത്രി അവഹേളിച്ചു. കുട്ടികളെ പുകവലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് കോടതി നിയമപ്രകാരം കുറ്റകരമാണ്. 2003 ല്‍ പാര്‍ലമെന്റ് പാസാക്കിയ കോടതി നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി. കോടതിയലക്ഷ്യത്തിന് മന്ത്രിക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.കായംകുളത്ത് നടന്ന സിപിഎം രക്തസാക്ഷി പരിപാടിയില്‍ വെച്ചാണ് വിവാദ പരാമര്‍ശം മന്ത്രി നടത്തിയത്. യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസിലാണ് എക്‌സൈസിനെതിരെ മന്ത്രി സംസാരിച്ചത്. കുട്ടികള്‍ പുകവലിച്ചതിന് എന്തിനാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നാണ് മന്ത്രി ചോദിച്ചത്.പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നു ചോദിച്ച സജി ചെറിയാന്‍ താനും ജയിലില്‍ കിടന്നപ്പോള്‍ പുകവലിക്കാറുണ്ടായിരുന്നെന്നും പറഞ്ഞിരുന്നു.അതേസമയം, കഞ്ചാവ് കേസിലെ പ്രതിയായ യു പ്രതിഭ എംഎല്‍എയുടെ മകനെന്യായീകരിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.എക്‌സൈസ് ആദ്യം കുട്ടികളെ ഉപദേശിക്കണമായിരുന്നുവെന്നും ഇപ്പോൾ കായംകുളം എംഎല്‍എ യു പ്രതിഭയെ ഇതിൻ്റെ പേരിൽ പലരും വേട്ടയാടുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.പ്രതിഭ എംഎല്‍എയുടെ മകന്റെ പേരില്‍ എന്തിനാണ് കേസ് എടുക്കുന്നത്. ആരുടെ പോക്കറ്റില്‍ നിന്നാണോ വസ്തു പിടിച്ചെടുത്തത് അയാള്‍ക്കെതിരെയല്ലേ കേസെടുക്കേണ്ടത്. ഒരു കുറ്റവും ചെയ്തിട്ടില്ലാത്തയാള്‍ക്കെതിരെ എന്തിനാണ് കേസെടുക്കുന്നതെന്ന് മന്ത്രി ചോദിച്ചു.അവധിക്ക് വന്ന കുട്ടികളൊക്കെ ഒത്തുകൂടിയതാണ്. ചില കുട്ടികളൊക്കെ വലിച്ചു സത്യമാണ്. മകന്‍ വലിച്ചിട്ടില്ലെന്നാണ് പ്രതിഭ പറയുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.ആരോ ഒറ്റിക്കൊടുത്തതാണ്. തുടര്‍ന്ന് ഒരാളില്‍ നിന്നും എക്‌സൈസ് കഞ്ചാവ് പിടിച്ചെടുത്തു. മൂന്ന് ഗ്രാം ആയിരുന്നു. ഒന്നുകില്‍ കുട്ടികളെ വിളിച്ച് ‘ഡേയ് തെറ്റായി പോയി’ എന്ന് പറയാം. മാതാപിതാക്കളെ വിളിച്ചുവരുത്തി പറയാം. ഇത് പ്ലാന്‍ ചെയ്ത് നടത്തിയ കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണ് നിലവില്‍ ചെയ്യുന്നത്.പ്രതിഭയെ ഒറ്റപ്പെടുത്തി വേട്ടയാടി മൂലക്കിരുത്താനാണ് ശ്രമം. ഇതിന്റെ പിന്നില്‍ വലതുപക്ഷ രാഷ്ട്രീയം പേറുന്നവരാണ്. നമ്മള്‍ ഗൂഢാലോചനയുടെ ഭാഗമാവരുതെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....