ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ വിജയിച്ച യു.ആർ. പ്രദീപ്,പാലക്കാട്ട് വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന് ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആർ.
ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടക്കും. സ്പീക്കർ എ.എൻ.ഷംസീർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായിവിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാർ, എം.എല്‍.എമാർ തുടങ്ങിയവർ സംബന്ധിക്കും.