യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നവംബറിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു പിന്മാറി.
വൈസ് പ്രസിഡൻ്റ് കമല ഹാരിസ് തനിക്കു പകരം സ്‌ഥാനാർഥിയാകുന്ന തിനെ പിന്തുണയ്ക്കുന്നതായും പ്രഖ്യാപിച്ചു.
മത്സരിക്കാനായിരുന്നു തന്റെ ഉദ്ദേശ്യമെങ്കിലും ഡെമോക്രാറ്റിക് പാർട്ടിയുടെയും രാജ്യത്തിന്റെയും താൽപര്യം മാനിച്ചു പിന്മാറുകയാണെന്നു പ്രസ്‌താവനയിൽ അദ്ദേഹം വ്യക്തമാക്കി.
പിന്മാറാനുള്ള തീരുമാനത്തെക്കുറിച്ച് വരും ദിനങ്ങളിൽ വിശദമായി സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു.
കോവിഡ് സ്‌ഥിരീകരിച്ച് ഡെലവെയറിലെ വീട്ടിൽ കഴിയുകയാണ് ബൈഡൻ