കണ്ണൂർ കുറ്റ്യാട്ടൂർ ഉരുവച്ചാലില്‍ കാരപ്രത്ത് പി.പി. പ്രവീണയെ (39) പെട്രോളൊഴിച്ചു തീകൊളുത്തി കൊന്ന കേസിലെ പ്രതി പെരുവളത്തുപറമ്ബ് കുട്ടാവിലെ വി.ജിജേഷ് (40) മരിച്ചു.കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണു മരിച്ചത്. പ്രവീണയെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ജിജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് പ്രവീണയുടെ ദേഹത്ത് പ്രെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ ചികിത്സയിലിരിക്കെ വ്യഴാഴ്ചയാണു മരിച്ചത്. ജിജേഷിനെതിരെ മയ്യില്‍ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തിരുന്നു. പരേതനായ പട്ടേരി നാരായണന്‍റെയും രത്നവല്ലിയുടെയും മകനാണ്. അവിവാഹിതനാണ്. മാമാനം മഹാദേവി ക്ഷേത്രം ജീവനക്കാരനാണ്. സഹോദരങ്ങള്‍: ജിൻഷ, ജിജിഷ. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് ഇരിക്കൂർ പഞ്ചായത്ത് ശ്മശാനത്തില്‍.

