രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിൽ ഒഴിവ്

കോട്ടയം: ജില്ലയിലെ ബ്ലോക്ക്പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിലേക്ക് അഡീഷണൽ ഫാക്കൽറ്റി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കുടുംബശ്രീ അയൽക്കൂട്ടഅംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നുള്ള എം.എസ്.ഡബ്‌ള്യൂ/എം.ബി.എ(എച്ച്.ആർ.)/എം.എ. സോഷ്യോളജി/ ഡവലപ്‌മെന്റ് സ്റ്റഡീസ്, യോഗ്യതയും, മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.

പ്രായം 2024 ജൂൺ ഒന്നിന് 40 വയസ് കഴിയരുത്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് ഇനത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നിശ്ചിതഫോർമാറ്റിൽ അപേക്ഷകൾ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പു സമർപ്പിക്കണം.

അപേക്ഷ ബന്ധപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടം, സി.ഡി.എസ് എന്നിവർ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷാഫോമും, വിശദാംശങ്ങളും കുടുംബശ്രീ വെബ്സൈറ്റിലും (workudumbashreeem), സിഡിഎസ് ഓഫീസിലും ലഭ്യമാണ്. ഫോൺ: 0481-2302049

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...