വൈക്കത്തുശ്ശേരി ; ഉത്രട്ടാതി മഹോത്സവം മെയ്‌ 4 മുതൽ

കുമരകത്തെ വൈക്കത്തുശ്ശേരി ശ്രീഗന്ധർവ്വ ശ്രീ നാഗരാജാ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്രട്ടാതി മഹോത്സവവും കളമെഴുത്തും പാട്ടും മെയ്‌ 4,5 തീയതികളിൽ നടത്തപ്പെടും.

ക്ഷേത്രം തന്ത്രി തണ്ണീർമുക്കം ബൈജു ശാന്തിയുടെ നേതൃത്വത്തിലാണ് കർമ്മങ്ങൾ നടക്കുക.

ഉത്സവത്തിന്റെ ഒന്നാം ദിനമായ മെയ്‌ 4ന് രാവിലെ 5.30ന് നിർമ്മാല്യ ദർശനം, അഭിഷേകം, മലർനിവേദ്യം 6.30ന് ഗണപതി ഹോമം, 7ന് ഉഷപൂജ എന്നിവ നടക്കും.

രാവിലെ 9ന് സർപ്പ ദൈവങ്ങൾക്ക് കലശപൂജയും അഭിഷേകവും നടക്കും.

തുടർന്ന് സർപ്പ പൂജ, തളിച്ചു കൊട, നൂറും പാലും എന്നിവ നടത്തപ്പെടും.

10.30ന് ശേഷം ഭസ്മക്കളം ഉച്ചക്ക് 1ന് അന്നദാനം. വൈകിട്ട് 5.30 ന് നട തുറക്കും.

6ന് താലപ്പൊലി. 7.30ന് ശേഷം ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. 7.30ന് ശേഷം പൊടിക്കളം (സർപ്പം പാട്ട്), പുലർച്ചെ 2.30ന് കൂട്ടക്കളം (സർപ്പം പാട്ട്)

ഉത്സവത്തിന്റെ രണ്ടാം ദിനമായ മെയ്‌ 5ന് രാവിലെ 5.30ന് നിർമ്മാല്യ ദർശനം, അഭിഷേകം, മലർനിവേദ്യം 6.30ന് ഗണപതി ഹോമം, 7ന് ഉഷപൂജ എന്നിവ നടക്കും.

9ന് നവക പഞ്ചഗവ്യ കലശ പൂജ തുടർന്ന് അഭിഷേകം, ഉച്ച പൂജ. 11ന് ശേഷം ഭസ്മക്കളം (ഗന്ധർവ്വൻ പാട്ട്), ഉച്ചക്ക് 1ന് അന്നദാനം, ഉച്ച കഴിഞ്ഞ് 3ന് ഗുരുതിക്കളം (ഗന്ധർവ്വൻ പാട്ട്) എന്നിവ നടക്കും.

വൈകിട്ട് 5.30ന് നട തുറക്കും 6ന് ശേഷം താലപ്പൊലി, 6.30 ന് ശേഷം ദീപാരാധന, അത്താഴപൂജ, 7.30ന് 62-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നങ്യാർകൂത്തിനു എ ഗ്രേഡ് നേടിയ അനുലക്ഷ്മി മധു അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ് നടക്കും.

രാത്രി 10.30ന് ശേഷം കൂട്ടക്കളം (ഗന്ധർവ്വൻ പാട്ട്) അരങ്ങേറും.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...