വാഴൂര്‍ 110 കെവി സബ്‌സ്റ്റേഷന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു

വാഴൂര്‍ 110  കെ വി സബ്‌സ്റ്റേഷന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനില്‍ ഉദ്ഘാടനം നിർവ്വഹിച്ചു.. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 15.2 കോടി രൂപയാണ് സബ് സ്‌റ്റേഷനുള്ള ആകെ നിര്‍മാണ ചെലവ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാഴൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലേക്ക് പാമ്പാടി 110 കെവി, കാഞ്ഞിരപ്പള്ളി 110 കെവി, കറുകച്ചാല്‍ 33 കെവി സബ്‌സ്റ്റേഷനുകളില്‍ നിന്നുമാണ് നിലവില്‍ വൈദ്യുതി എത്തുന്നത്. പതിവായി വൈദ്യുതി മുടങ്ങുന്നതിനും വോള്‍ട്ടേജ് ക്ഷാമവും ഇതുമൂലം നേരിട്ടിരുന്നതിന് ഇതോടെ പരിഹാരമായി. ഈ വിഷയം ചൂണ്ടിക്കാട്ടി കാഞ്ഞിരപ്പള്ളി എംഎൽഎയും ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് പുതിയ സബ്‌സ്റ്റേഷനുള്ള അനുമതിക്കായി വൈദ്യുതി വകുപ്പിന് നിരന്തരം നിവേദനം സമര്‍പ്പിക്കുകയും നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുകയും ചെയ്തത് പരിഗണിച്ചാണ് ഭരണാനുമതി ലഭിച്ചത്. പള്ളം കാഞ്ഞിരപ്പള്ളി 220 കെ വി ലൈനില്‍ നിന്നാണ് വാഴൂര്‍ സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 12.5 മെഗാവാട്ടും 10 മെഗാവാട്ടും ശേഷിയുള്ള 2 ട്രാന്‍സ്‌ഫോര്‍മറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആറ് പുതിയ ഫീഡറുകളാണ് വൈദ്യുതി പുറത്തേക്ക് പോകുന്നതിന് നിര്‍മ്മിച്ചിട്ടുള്ളത്.

3 ഫീഡറുകള്‍ വാഴൂര്‍ സെക്ഷനിലേക്കും 2 ഫീഡര്‍ പത്തനാട് സെക്ഷനിലേക്കും 1 ഫീഡര്‍ പള്ളിക്കത്തോട് സെക്ഷനിലേക്കുമാണ് അലോട്ട് ചെയ്തിരിക്കുന്നത്. ഇതോടെ വാഴൂര്‍ സെക്ഷന് പുറമേ പത്തനാട്, പൊന്‍കുന്നം, പാമ്പാടി, പള്ളിക്കത്തോട് എന്നിവയുടെ പരിധിയിലുള്ള ഉപഭോക്താക്കള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തടസരഹിതമായി വൈദ്യുതി എത്തിക്കാനാകും.പുതിയ സബ്‌സ്റ്റേഷന് അനുയോജ്യമായ ഏകദേശം 127 സെന്റ് സ്ഥലം വില കൊടുത്ത് വാങ്ങിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അധ്യക്ഷനായി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലതാ പ്രേംസാഗര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി, വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് വെട്ടുവേലി ജനപ്രതിനിധികളായ റ്റി.എന്‍.ഗിരീഷ് കുമാര്‍, ഗീത എസ് പിള്ള, പി എം ജോണ്‍, സേതുലക്ഷ്മി, ജിബി വര്‍ഗീസ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി ജി ലാല്‍, എം എ ഷാജി, എ എം മാത്യു ആനിത്തോട്ടം, എം റ്റി.കുര്യന്‍,  അഡ്വ.ജീരാജ് എന്നിവരും കെ എസ് ഇ ബി ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...