പ്രാര്‍ത്ഥന ഗാനത്തിന് ശേഷം ഇനി ആര്‍ക്കെങ്കിലും പാടാണോ എന്ന മന്ത്രിയുടെ ചോദ്യം ആവേശപൂര്‍വം കുഞ്ഞുങ്ങള്‍ ഏറ്റെടുത്തു.
മന്ദാരപൂവിലും എന്ന പാട്ട് പാടി അഭിദേവും ജോണി ജോണി പാടി സനൂപയും മന്ത്രിയേയും കാണികളെയും കയ്യിലെടുത്തു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും എംഎല്‍എ അഡ്വ. പ്രമോദ് നാരായണനും ഒപ്പം പാട്ടു പാടി തങ്ങളുടെ അങ്കണവാടി കെട്ടിട ഉദ്ഘാടനം ആഘോഷമാക്കി തുമ്പൂര്‍ 99-ാം നമ്പര്‍ അങ്കണവാടി കുട്ടികള്‍.
കോട്ടങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ വായ്പ്പൂര്‍ തുമ്പൂര്‍ 99-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രിക്കൊപ്പം കുട്ടികളാണ് നിര്‍വഹിച്ചത്.
പാട്ടിനു ശേഷം കുട്ടികളുടെ പരിപാടി ആയതിനാല്‍ അവര്‍ തന്നെ കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചതായി മന്ത്രി പറഞ്ഞു.
പരിപാടിയുടെ തുടക്കത്തിലേ കസേരകള്‍ കുട്ടികള്‍ക്ക് നല്‍കി മന്ത്രിയും എംഎല്‍എയും അവര്‍ക്ക് അരികില്‍ നിന്നു.
പാട്ടിനു ശേഷം മന്ത്രി കുട്ടികള്‍ക്ക് അനുമോദനാര്‍ഹമായി ഷാള്‍ അണിയിച്ചു.