ആര്യാ രാജേന്ദ്രനെതിരെ വെള്ളാപ്പള്ളി

തിരുവനന്തപുരം മേയർ ആയിരുന്ന ആര്യ രാജേന്ദ്രനെതിരെ വെള്ളാപ്പള്ളി നടേശൻ.ആര്യക്ക് ധാർഷ്ട്യവും അഹങ്കാരവും. വിളയാതെ ഞെളിയരുത്. അധികാരത്തിൽ ഇരുന്ന് ഞെളിയരുത്. പണ്ടത്തെ കാലമല്ല. എല്ലാവരോടും നല്ല രീതിയിൽ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.താൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതാണ് കുറ്റം.എത്ര നേതാക്കൾ പെണ്ണുങ്ങളുമായി കാറിൽ പോകുന്നു ? എന്താ പറയത്തത് ?

50 കൊല്ലമായി ബെൻസ് കാറിൽ സഞ്ചരിക്കുന്നവനാണ് താൻ.മുഖ്യമന്ത്രി ഉപയോഗിക്കുന്നതിനെക്കാൾ നല്ല കാറുണ്ട്.7 ലക്ഷം കിലോമീറ്റർ ബെൻസിൽ പോയിട്ടുണ്ട്.മുഖ്യമന്ത്രിയുടെ കാറിൽ കയറാതിരിക്കാൻ തനിക്ക് തീണ്ടലുള്ളതാണോ ?തങ്ങളുടെ കാറിൽ ആരെയെങ്കിലും കയറ്റുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. മുസ്ലീം ലീഗിനെപ്പോലെ മത സൗഹാർദം തകർക്കുന്ന പാർട്ടി വേറെയില്ലന്ന് വെള്ളാപ്പള്ളി പറഞ്ഞു.തന്നെ എതിർക്കുന്നത് ലീഗ് മാത്രമാണ്.അവർ പറഞ്ഞ കാര്യങ്ങളെ എതിർത്തു എന്നതാണ് കാരണമെന്നദ്ദേഹം പറഞ്ഞു. മലപ്പുറത്ത് പ്രസംഗിച്ചപ്പോൾ മുസ്ലീം സമുദായത്തെ ആക്ഷേപിച്ചുവെന്ന് പ്രചരിപ്പിച്ചു.മുസ്ലീം സമുദായത്തെ അല്ല,ലീഗിനെ ആണ് എതിർത്തത്.മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന് പറഞ്ഞ് തന്നെ തീവ്രവാദിയാക്കി ചിത്രീകരിച്ചു.മുസ്ലീം ലീഗിനെതിരെ എ കെ ആൻ്റണി പറഞ്ഞിട്ടില്ലേ?അപ്പോൾ ആൻ്റണിയെ താഴെയിറക്കാൻ ശ്രമിച്ചു

Leave a Reply

spot_img

Related articles

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ; വിമർശനവുമായി കെ.സി വേണുഗോപാൽ

ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല...