തൊഴിലന്വേഷണത്തിനൊപ്പം യുവത തൊഴില്‍ ദാതാക്കളാവണം: ഗവര്‍ണര്‍

യുവതലമുറ സംരംഭകത്വ മേഖലയെ പ്രോത്സാഹിപ്പിച്ച് തൊഴിലന്വേഷണത്തിനൊപ്പം തൊഴില്‍ദാതാക്കളാവണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയിലെ അഞ്ചാമത് ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍. സര്‍വ്വകലാശാലയില്‍ നിന്നും വിജയിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ്ണമെഡലും വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഗവര്‍ണര്‍ വിതരണം ചെയ്തു. ബിരുദ പഠനത്തിന് ശേഷം ജോലി ചെയ്യുകയെന്നത് മാത്രമാകരുത് യുവജനങ്ങളുടെ ലക്ഷ്യമെന്നും മറ്റുള്ളവര്‍ക്ക് ജോലി നല്‍കാനുതകുന്ന നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ശ്രമിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജ്യത്തെ രണ്ട് സര്‍വ്വകലാശാലകളില്‍ മാത്രമാണ് പൗള്‍ട്രി സയന്‍സില്‍ കോഴ്‌സുകള്‍ നടക്കുന്നത്്. അതിലൊന്ന് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല എന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതോടെ വിദേശ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. യുവസംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ടെന്നും സര്‍വ്വകലാശാലയ്ക്ക് കീഴില്‍ സംരംഭകത്വ വികസനത്തിന് പ്രത്യേക സെല്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിരുദം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ സ്ത്രീധനത്തിനെതിരെ ഒപ്പിട്ട് സമര്‍പ്പിച്ച സത്യവാങ്മൂലം സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

ബി.വി.എസ്.സി ആന്‍ഡ് എ.എച്ച്, എം.വി.എസ്.സി, പി.എച്ച്.ഡി, ബി.ടെക് (ഡയറി സയന്‍സ്), എം.ടെക്, പി.എച്ച്.ഡി, ബി.എസ്.സി (പി.പി.ബി.എം), വിവിധ ഡിപ്ലോമ കോഴ്സുകള്‍ വിജയികരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. പരിപാടിയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ്ണ മെഡലുകളും, 300 ഓളം വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, ഡോക്ടറേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍, എം.എസ്.സി, എം.എസ്, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിതരണം ചെയ്തു.

സര്‍വ്വകലാശാല പ്രൊ-ചാന്‍സലറും മൃഗ സംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രിയുമായ ജെ. ചിഞ്ചുറാണി പരിപാടിയില്‍ അധ്യക്ഷയായി. ബിരുദധാരികളുടെ തുടര്‍ പ്രവൃത്തികളാണ് വെറ്റിറിനറി രംഗത്തെ മാറ്റങ്ങള്‍ക്ക് പ്രചോദനമാകുകയെന്നും കര്‍ഷകര്‍ക്ക് കൈത്താങ്ങാവേണ്ടത് ധര്‍മ്മമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മീനേഷ് ഷാ ഓണ്‍ലൈനായി സംസാരിച്ചു. വൈസ്-ചാന്‍സലര്‍ പ്രൊഫ കെ.എസ്. അനില്‍, രജിസ്ട്രാര്‍ പ്രൊഫ പി. സുധീര്‍ബാബു, അക്കാദമിക്-ഗവേഷണ വിഭാഗം ഡയറക്ടര്‍ പ്രൊഫ സി. ലത, ഫാക്കല്‍റ്റി ഡീന്‍മാരായ പ്രൊഫ കെ. അല്ലി, പ്രൊഫ ബീന എ.കെ, ഡയറക്ടര്‍മാര്‍, സര്‍വ്വകലാശാല ഭരണസമിതി, മാനേജ്‌മെന്റ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

എന്‍ ഊര് പൈതൃക ഗ്രാമം ഗവര്‍ണര്‍ സന്ദര്‍ശിച്ചു

എന്‍ ഊര് പൈതൃക ഗ്രാമം ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സന്ദര്‍ശിച്ചു. എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കൂടിയായ സബ് കളക്ടര്‍ അതുല്‍ സാഗറും ജീവനക്കാരും ഗവര്‍ണറെ സ്വീകരിച്ചു. ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള നെല്ല്കുത്ത്, വട്ടക്കളി, ഗോത്രഗാനങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ ആസ്വദിച്ച ഗവര്‍ണര്‍ എന്‍ ഊരിലെ കലാകാരന്മാരും ജീവനക്കാരുമായുമായി ആശയ വിനിയമനം നടത്തി. ഭാര്യ അനഘ അര്‍ലേക്കറും ഗവര്‍ണറോടൊപ്പമുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....