പൊതുമരാമത്ത് വകുപ്പ് കുഴല്‍മന്ദം നിരത്ത് സെക്ഷന്റെ കീഴിലുള്ള വെമ്പല്ലൂര്‍-മുരിങ്ങമല റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് ആറ്) മുതല്‍ 27 വരെ ഭാരവാഹനങ്ങള്‍ക്ക് പൂര്‍ണമായും മറ്റ് വാഹനങ്ങള്‍ക്ക് ഭാഗികമായും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ആലത്തൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പിട്ടുപീടിക വഴിയും കൊടുവായൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പല്ലാവൂര്‍ റോഡ് വഴിയും പോകണം. ഫോണ്‍: 7549971169, 04923293949.