മൃഗസംരക്ഷണ വകുപ്പിൽ അഴുത, ദേവികുളം, ബ്ലോക്കുകളിൽ മൊബൈൽ വെറ്റിനറി യൂണിറ്റിലേക്ക് വെറ്റിനറി ഡോക്ടർമാരെ നിയമിക്കുന്നു. ബി.വി.എസ്.സി & എ.എച്ച് യോഗ്യതയും വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളതുമായ വെറ്റിനറി ഡോക്ടര്‍മാർക്ക് ദിവസ വേതന കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഫെബ്രുവരി 14 രാവിലെ 10.30ന് തൊടുപുഴ മങ്ങാട്ടുകവലയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവ്യത്തിപരിചയം, വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷൻ രേഖകൾ സഹിതം ഹാജരാവണം. വെറ്റിനറി ബിരുദധാരികളുടെ അഭാവത്തിൽ റിട്ടയേർഡ് വെറ്റിനറി ഡോക്ടർമാരെയും പരിഗണിക്കും. നിയമന കാലാവധി സർക്കാർ ഏജൻസികൾ മുഖേന നിയമനം നടത്തുന്നത് വരെ ആയിരിക്കും.
വെറ്റിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്
അഴുത, ദേവികുളം, തൊടുപുഴ, അടിമാലി ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സ സേവനത്തിന് വെറ്റിനറി സര്‍ജന്‍ തസ്തികയില്‍ ഡോക്ടര്‍മാരെ ആവശ്യമുണ്ട്. ബിവിഎസ് സി & എഎച്ച് യോഗ്യതയും വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളതുമായ വെറ്റിനറെ ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫെബ്രുവരി 14 രാവിലെ 11ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവ്യത്തിപരിചയം, വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ സഹിതം എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222894