വെറ്റിനറി ഡോക്ടർ – വാക്ക് ഇൻ ഇൻ്റർവ്യൂ

മൃഗസംരക്ഷണ വകുപ്പിൽ അഴുത, ദേവികുളം, ബ്ലോക്കുകളിൽ മൊബൈൽ വെറ്റിനറി യൂണിറ്റിലേക്ക് വെറ്റിനറി ഡോക്ടർമാരെ നിയമിക്കുന്നു. ബി.വി.എസ്.സി & എ.എച്ച് യോഗ്യതയും വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളതുമായ വെറ്റിനറി ഡോക്ടര്‍മാർക്ക് ദിവസ വേതന കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഫെബ്രുവരി 14 രാവിലെ 10.30ന് തൊടുപുഴ മങ്ങാട്ടുകവലയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവ്യത്തിപരിചയം, വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷൻ രേഖകൾ സഹിതം ഹാജരാവണം. വെറ്റിനറി ബിരുദധാരികളുടെ അഭാവത്തിൽ റിട്ടയേർഡ് വെറ്റിനറി ഡോക്ടർമാരെയും പരിഗണിക്കും. നിയമന കാലാവധി സർക്കാർ ഏജൻസികൾ മുഖേന നിയമനം നടത്തുന്നത് വരെ ആയിരിക്കും.

വെറ്റിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്

അഴുത, ദേവികുളം, തൊടുപുഴ, അടിമാലി ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സ സേവനത്തിന് വെറ്റിനറി സര്‍ജന്‍ തസ്തികയില്‍ ഡോക്ടര്‍മാരെ ആവശ്യമുണ്ട്. ബിവിഎസ് സി & എഎച്ച് യോഗ്യതയും വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളതുമായ വെറ്റിനറെ ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫെബ്രുവരി 14 രാവിലെ 11ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവ്യത്തിപരിചയം, വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ സഹിതം എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222894

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...