ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിൽ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായ 68കാരൻ മരിച്ചു

ചില്ലറയെചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായ കരുവന്നൂർ സ്വദേശി പവിത്രൻ (68) ചികിത്സയിലിരിക്കെ മരിച്ചു.

ഏപ്രിൽ 2 ന് ഉച്ചയ്ക്ക് 12 ഓടെ തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്ത ബസിൻ്റെ കണ്ടക്ടർ ഊരകം സ്വദേശി കടുകപറമ്പിൽ രതീഷിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ തുടരുകയായിരുന്നു.

ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ പുത്തന്‍തോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടര്‍ ഊരകം സ്വദേശി രതീഷ് തള്ളി താഴെയിടുകയായിരുന്നു.

റോഡരികിലെ കല്ലില്‍ തലയടിച്ച് വീണ പവിത്രന്‍റെ തല പിടിച്ച് കണ്ടക്ടര്‍ വീണ്ടും കല്ലില്‍ ഇടിച്ചതായും പവിത്രന്‍റെ മകന്‍ പ്രണവ് പറഞ്ഞു.

പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ച് ഇരിങ്ങാലക്കുട പൊലീസില്‍ വിവരം അറിയിച്ചു.

ഇതോടെ പൊലീസെത്തി ബസും കണ്ടക്ടറേയും കസ്റ്റഡിയിലെടുത്തിരുന്നു.

പവിത്രൻ മരിച്ചതോടെ കണ്ടക്ടർക്കെതിരെ കൊലക്കുറ്റം ചുമത്തി ഇരിക്കുകയാണ് അധികൃതർ.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...