എൻഎസ്എസ് ചങ്ങനാശേരി താലൂക്ക് യൂ ണിയന്റെ നേതൃത്വത്തിലുള്ള വിജയദശമി നായർ മഹാസമ്മേളനം നാളെ 2ന് പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ് ഓഡി റ്റോറിയത്തിൽ നടത്തും. എൻ എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് പ്രസിഡൻ്റ് ഡോ. എം.ശശികു മാർ അധ്യക്ഷനാകും. സമുദായ നേതാക്കളും താലൂക്കിലെ 5 മേഖലകളിൽനിന്നായി അയ്യായിരത്തോളം സമുദായാംഗങ്ങളും പങ്കെടുക്കും.എൻഎ സ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ, ട്രഷറർ എൻ.വി. അയ്യപ്പൻപിള്ള, വൈസ് പ്രസിഡന്റ് എം.സംഗീത്കുമാർ, കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ,വൈസ് പ്രസിഡൻ്റ് എസ് സുരേഷ് കുമാർ എന്നിവർ പ്രസംഗിക്കും

