കുമരകം ഇടവട്ടം പാടത്ത് ഒരു വർഷം മുമ്പ് വിളഞ്ഞ നെൽകതിരികൾ കുട്ടി ഇണക്കി നിർമ്മിച്ച പടുകൂറ്റൻ കതിർകുല ശില്പി വിനോദ് ഗുരുവായൂരപ്പന് സമർപ്പിച്ചു.
50 കിലോ നെൽകതിരുകൾ കൂട്ടി ഇണക്കി നിർമ്മിച്ച കതിർ കുലക്ക് ഇപ്പോൾ 45 കിലോ ഭാരം ഉണ്ട്.
മുന്നടി ഉയരവും.
പലരും നെൽകതിരുകൾകാെണ്ട് കതിർകുലകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ആർക്കും ഇത്ര ഭീമൻ കതിർകുല ഇത്ര രൂപഭംഗിയിൽ സൃഷ്ടിക്കാനിതുവരെ കഴിഞ്ഞിട്ടില്ല.
നെൽകതിരിൽ നിന്നും നെൽമണികൾ അടർന്നു പോകാതെ ഉണക്കിയെടുത്ത് കൂട്ടിച്ചേർത്ത് ഈ കതിർ കുല നിർമ്മിക്കാൻ ഒരു മാസത്തിലേറെ പ്രയത്നിക്കേണ്ടി വന്നു.
ഭാര്യ അനുപമയും മകൻ അനൂപും വിനോദിന് വേണ്ട സഹായം നൽകാൻ ഒപ്പമുണ്ടായിരുന്നു.
ഗുരുവായുരിൽ കതിർകുല എത്തിച്ചതും ഏറെ കരുതലോടെയാണ്.
ഒരു കതിർപോലും നഷ്ടപ്പെടാതെ മുന്നു മീറ്റർ മഞ്ഞപ്പട്ടു കൊണ്ട് പൊതിഞ്ഞ് ഇരുമ്പ് സ്റ്റാൻ്റിൽ തുക്കിയാണ് ഗുരുവായുർ ക്ഷേത്രത്തിലേക്ക് പിക്കപ്പ് വാനിൽ കൊണ്ടുപോയത്.
കുമരകം 10-ാം വാർഡിൽ മാടത്തിൽ വിനോദ് നിർമ്മിച്ച ആദ്യ കതിർ കുല കാഴ്ചവെച്ചത് തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലായിരുന്നു.
ഇനിയും കൂടുതൽ പുതുമകളുള്ള കതിർ കുലകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് വിനാേദ്.