പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ അക്രമം

കോഴൂർ കനാല്‍ കരയിലെ പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് അക്രമം ഉണ്ടായത്.ഞായറാഴ്ച്ച കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിന് നേരെയാണ് അക്രമം നടന്നത്. ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച്‌ തീയിട്ടു .റീഡിംഗ് റൂം ഉള്‍പ്പടെ തീയിട്ട് നശിപ്പിച്ചു.ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കി പ്രവർത്തകർ മടങ്ങിയ ശേഷം ഞായറാഴ്ച്ച പുലർച്ചെയാണ് പ്രിയദർശിനി മന്ദിരത്തിന് നേരെ അക്രമം നടന്നത്. അക്രമികള്‍ പ്രിയദർശിനി മന്ദിരവും സിവി കുഞ്ഞിക്കണ്ണൻ സ്മാരക റീഡിംഗ് റൂമും തീ വെച്ച്‌ നശിപ്പിച്ചു.ജനല്‍ ചില്ലുകളും അടിച്ച്‌ തകർത്തിട്ടുണ്ട്. പെട്രോള്‍ കുപ്പിയിലാക്കി കൊണ്ടുവന്ന് തീവെച്ച്‌ കെട്ടിടത്തിന് എറിയുകയായിരുന്നു വെന്നാണ് സൂചന. ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച്‌ തീയിടുകയായിരുന്നു. വാതില്‍ ഉള്‍പ്പടെ ഭാഗികമായി അഗ്നിക്ക് ഇരയായി.

Leave a Reply

spot_img

Related articles

മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ്‌ കാലം ചെയ്തു

തിരുവല്ല : മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ്‌ കാലം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം.രൂപത അധ്യക്ഷ...

റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ്: ജി.എസ്.ടി കണ്ടെത്തിയത് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ്

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സെപ്റ്റംബര്‍ 16-ന് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ് സേവന...

ബൈക്ക് അപകടത്തിൽ ഡീക്കൻ ആഷർ ഷാജി മരിച്ചു

പന്തളം അറത്തിൽ സ്വദേശി റവ. ഡീക്കൻ ആഷർ ഷാജി ആറന്മുളയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി...

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...