വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വിപഞ്ചികയുടെ ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്‌കരിക്കാൻ തീരുമാനിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് തീരുമാനം. കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന വിപഞ്ചികയുടെ മാതാവ് ആവശ്യപ്പെട്ടെങ്കിലും വിപഞ്ചികയുടെ ഭർത്താവ് നിതീഷ് ഇതിനു തയ്യാറായില്ല.വിപഞ്ചികയുടെ മാതാവ് ശൈലജ വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ശൈലജയും മകൻ വിനോദും ഷാർജയിൽ എത്തി കോൺസുലേറ്റിന്റെ സഹായമുൾപ്പെടെ തേടിയിരുന്നു.കുഞ്ഞിൻ്റെ മൃതദേഹം വിട്ടു നൽകാൻ പിതാവ് നിതീഷ് തയ്യാറായില്ല. കുട്ടിയുടെ മൃതദേഹം യു എ ഇയിൽ തന്നെ സംസ്‌കരിക്കാൻ ആണ് നിതീഷിന്റെ തീരുമാനം.

Leave a Reply

spot_img

Related articles

ഐപിആർഡി ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ഡിജിറ്റൽ...

ഒരാഴ്ച മുമ്പ് കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി

ഒരാഴ്ച മുമ്പ് കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി .മേഘാലയയില്‍ നിന്നാണ് കണ്ടെത്തിയത്. ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ദില്‍ഷാദ്.യാത്ര ടുഡേ' എന്ന...

കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം.ബീമാ മൻസിലിൽ ബഷീർ (68) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം.കുളത്തൂപ്പുഴ ടൗണിലേക്ക് പോകുന്നതിനിടെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.ആക്രമണത്തിൽ ഗുരുതരമായി...

ഇന്ന് മലയാളികള്‍ക്ക് പിള്ളേരോണം

കർക്കടകത്തിലെ തിരുവോണമായ ഇന്ന് മലയാളികള്‍ക്ക് പിള്ളേരോണം.ചിങ്ങത്തിലെ തിരുവോണം എല്ലാവരുടേയും ഓണമാണെങ്കിലും കർക്കിടകത്തിലെ തിരുവോണം പിള്ളേർക്ക് വേണ്ടി മാത്രമുള്ളതാണ്.ഓണം പോലെ തന്നെ പിള്ളേരോണവും ആഘോഷിക്കാറുണ്ട്. അ‌തില്‍...