ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖപദ്ധതി

വിഴിഞ്ഞം തുറമുഖപദ്ധതി ഓണത്തോടെ പ്രവർത്തന സജ്ജമാകും.

മലയാളികൾക്കുള്ള ഓണസമ്മാനമായിരിക്കും പോർട്ടെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

ട്രയൽ റൺ മെയ് മാസത്തില്‍ ആരംഭിക്കും.

വലിയ ബാർജുകൾ എത്തിച്ചായിരിക്കും ട്രയൽ റൺ ആരംഭിക്കുക.

2959 മീറ്ററാണ് തുറമുഖത്തിന്റെ പ്രധാന ബ്രേക്ക് വാട്ടറിന്റെ ആകെ നീളം.

ഇതിന്റെ 90 ശതമാനം പണിയും ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.

800 മീറ്റർ ബർത്തിലെ 650 മീറ്ററും പണി പൂർത്തിയായി‌ട്ടുണ്ട്.

തുറമുഖത്ത് ആവശ്യമായ യാർഡ് ക്രെയിനുകളും ഷിപ്പ് ടു ഷോ‍ർ ക്രെയിനുകളും ഏപ്രില്‍ ആകുമ്പോഴേക്ക് പൂർണ്ണമായും എത്തും.

നിലവിൽ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോ‍ഡിന്റെ നിർമ്മാണം നടക്കുന്നുണ്ട്.

1.7 കിലോമീറ്റർ ​ദൂരമാണ് റോഡ് നി‍‌ർമ്മിക്കുന്നത്.

രണ്ട് സബ്സ്റ്റേഷനുകളുടെ നിർമ്മാണം നേരത്തേ പൂർ‍ത്തിയായിരുന്നു.

ഇനി നിർമ്മിക്കാനുള്ളത് കണ്ടെയ്നറുകൾ കപ്പലിൽ നിന്ന് ഇറക്കി വെക്കാനായുള്ള 3,80,000 ചതുരശ്ര മീറ്റർ കണ്ടെയ്നർ യാർഡാണ്.

ഇതിന്റെ ആദ്യഘട്ടം പൂ‍ർത്തിയായിട്ടുണ്ട്.

അ​ഗ്നിരക്ഷാ സംവിധനങ്ങളുടെ സജ്ജീകരണം പുരോ​ഗമിക്കുകയാണ്.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...