വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്കൂളിലാണ് സംഭവം നടന്നത്.

തേൻകുറിശ്ശി സ്വദേശി ശബരി (32) ആണ് മരിച്ചത്. വോട്ട് ചെയ്യാനെത്തിയ ശബരി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ തന്നെ മരണവും സംഭവിച്ചു.

അതേപോലെ, കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു.

കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് കുഴഞ്ഞ് വീണ് മരിച്ചത്.

ബൂത്തിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

spot_img

Related articles

സ്നേഹപൂർവ്വം പദ്ധതി അപേക്ഷ തീയതി നീട്ടി

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/...

കണ്ണൂരിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂർ അഴീക്കോട്‌ മീൻകുന്നിൽ അമ്മയും രണ്ട് ആൺമക്കളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാമ, മക്കളായ ശിവനന്ദ് (14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്....

ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു

പ്രമുഖ കോൺഗ്രസ് നേതാവും കൊല്ലം ജില്ലാ മുൻ ഡി സി സി പ്രസിഡന്റും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയ...

കേരള എൻ ജി ഒ യൂണിയൻ 62-ാം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള എൻ ജി ഒ യൂണിയൻ 62-ാം കോട്ടയം ജില്ലാ സമ്മേളനം ഇന്നും നാളെയുമായി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ചേരും.സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി...