വളരെ ആവേശത്തിലാണ് ഇന്ന് മുന്നണികൾ. എന്നാൽ നാളിതുവരെ വോട്ട് മുടക്കിയിട്ടില്ലാത്ത ഒരു മുത്തശ്ശി ഉണ്ട്.
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വിരോണി മുത്തശ്ശി 104ാം വയസിൽ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
മൂത്തേടം സെന്റ് മേരീസ് യുപി സ്കൂളിലെ 22 ആം ബൂത്തിലായിരുന്നു മുത്തശ്ശിക്ക് വോട്ട്.
കഴിഞ്ഞ തവണ ഹോം വോട്ടിംഗ് സൗകര്യം ലഭിച്ചിരുന്നുവെന്നും എന്നാൽ ഇത്തവണ അതുണ്ടായില്ലെന്നും കുടുംബം വ്യക്തമാക്കി.
വോട്ട് പാഴാക്കണ്ട എന്ന് വിചാരിച്ചാണ് എത്തിയതെന്നും അമ്മയും വോട്ട് ചെയ്യാനെത്താൻ താത്പര്യം പ്രകടിപ്പിച്ചുവെന്നും കുടുംബം പറഞ്ഞു.