വോട്ടിങ് യന്ത്രത്തില്‍ ചിഹ്നത്തിന് തെളിച്ചമില്ലാ;കളക്ടര്‍ക്ക് പരാതി നല്‍കി യു ഡി എഫ്

വോട്ടിങ് യന്ത്രത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചിഹ്നത്തിന് തെളിച്ചമില്ലാ.കളക്ടര്‍ക്ക് പരാതി നല്‍കി യു ഡി എഫ്

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചിഹ്നം പതിച്ചത് ചെറുതായെന്ന് പരാതി.

മറ്റ് മുന്നണി സ്ഥാനാര്‍ത്ഥികളെ സഹായിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ആരോപിച്ച് യുഡിഎഫ്, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ക്ക് പരാതി നല്‍കി .

എന്‍ കെ പ്രേമചന്ദ്രന്റെ ചിഹ്നമായ ‘മണ്‍വെട്ടിയും മണ്‍കോരിയും’ വോട്ടിംഗ് യന്ത്രത്തില്‍ കൃത്യമായ വലിപ്പത്തിലും തെളിച്ചത്തിലുമല്ല പതിപ്പിക്കുന്നതെന്നാണ് യുഡിഎഫിന്റെ പരാതി.

എതിര്‍ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നവുമായി താരതമ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

മറ്റ് സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം കടും കട്ടിയില്‍ രേഖപ്പെടുത്തിയപ്പോള്‍ മണ്‍വെട്ടിക്കും മണ്‍കോരിക്കും കട്ടി പോരെന്നാണ് യുഡിഎഫിന്റെ പരാതി.

സംഭവം അന്വേഷിക്കാന്‍ അസി. റിട്ടേണിങ്ങ് ഓഫീസറെ കളക്ടര്‍ ചുമതലപ്പെടുത്തി.

തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രസ്സില്‍ അച്ചടിച്ച ചിഹ്നത്തെക്കുറിച്ചുള്ള പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ ഞായറാഴ്ച്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് അറിയിച്ചിട്ടുണ്ട് .

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...