വാക് ഇന്‍ ഇന്റര്‍വ്യു

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഡിസംബര്‍ 20ന് മലപ്പുറം മുണ്ടുപറമ്പ് ഗവ. ഹോമിയോ ആശുപത്രിയില്‍ എത്തണം. ഫോണ്‍: 9778426343.
മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ നിയമനത്തിന് രാവിലെ 10നാണ് ഇന്റര്‍വ്യു. യോഗ്യത: അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് ബി.എസ്.സി നഴ്‌സിങ്/അംഗീകൃത നഴ്‌സിങ് കോളേജുകളില്‍നിന്ന് ജി.എന്‍.എം നഴ്‌സിങ്. കേരള നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടാവണം. ശമ്പളം -15000. പ്രായപരിധി: 2024 ഡിസംബര്‍ 12ന് 40 വയസ്സ് കവിയരുത്. അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 10 വര്‍ഷം വരെ ഇളവ് ലഭിക്കും. നഴ്‌സിങ് അസിസ്റ്റന്റ് നിയമനത്തിന് ഉച്ചക്ക് 12നാണ് ഇന്റര്‍വ്യു. എ.എന്‍.എം അല്ലെങ്കില്‍ തത്തുല്യയോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ശമ്പളം: 11550. പ്രായപരിധി: 2024 ഡിസംബര്‍ 12ന് 40 വയസ്സ് കവിയരുത്.

Leave a Reply

spot_img

Related articles

123-ാമത് കുമരകം വള്ളംകളി പ്രവർത്തനോദ്ഘാടനം 14-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും

123-ാമത് കുമരകം വള്ളംകളി പ്രവർത്തനോദ്ഘാടനം 14-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.ശ്രീനാരായണ ഗുരു ശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്കായി കുമരകം സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി ശ്രീനാരായണ...

സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്

സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്.സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ നിന്നും നേതൃമാറ്റ ആവശ്യം വെട്ടിമാറ്റുകയായിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും...

വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ്

മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി.വീണയുടെ കാര്യത്തിൽ...

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. പോകേണ്ട വകുപ്പിൽ നിന്ന് ശുപാർശ ഇല്ലാതെ മാധ്യമപ്രവർത്തകരെ ഇനി കയറ്റിവിടില്ല. അതോടൊപ്പം സമര ഗേറ്റും അടച്ചു. ഇടയ്ക്ക് കുറച്ച്...