വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പുരാന്‍ വിരമിച്ചു

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ കൊണ്ട് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പുരാന്‍ വിരമിച്ചു.29-ാം വയസിലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ടി20 റണ്‍സും മത്സരങ്ങള്‍ കളിച്ചതിന്റെയും റെക്കോര്‍ഡ് സ്വന്തമാക്കിയ ഇടംകൈയ്യന്‍ ബാറ്റര്‍, വൈകാരികമായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തീരുമാനം അറിയിച്ചത്. ഏറെ ബുദ്ധിമുട്ടി എടുത്ത തീരുമാനമാണിത്. തീരുമാനം എടുക്കുന്നതിന് മുന്‍പ് ഏറെനേരം ആലോചിച്ചതായും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമാണ് പുരാന്‍. 61 ടി20കളും 106 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളിലുമായി 4000ലധികം റണ്‍സ് നേടുകയും ചെയ്ത ശേഷമാണ് പുരാന്‍ തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരായ വൈറ്റ്-ബോള്‍ പരമ്പരയിലേക്ക് തന്നെ പരിഗണിക്കരുതെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോട് അഭ്യര്‍ഥിച്ച്‌ ദിവസങ്ങള്‍ക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം.

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാന്‍ പോകുന്ന ടി20 ലോകകപ്പിന് എട്ടുമാസം മാത്രം ശേഷിക്കേ പുരാന്റെ വിരമിക്കല്‍ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിപ്പിക്കുന്നതാണ്. 106 ടി20 മത്സരങ്ങളില്‍ നിന്ന് പുരാന്‍ 2,275 റണ്‍സ് നേടിയിട്ടുണ്ട്. മികച്ച സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിന് ഉള്ളത്. 61 ഏകദിനങ്ങളിലും അദ്ദേഹം കളിച്ചു. മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 2019 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധീകരിച്ചു.

Leave a Reply

spot_img

Related articles

സ്കൂള്‍ കായികമേള; അത്‌ലറ്റിക്സില്‍ മലപ്പുറവും ഓവറോള്‍ തിരുവനന്തപുരവും മുന്നില്‍

അത്ലറ്റിക്സില്‍ 56 ഇനങ്ങള്‍ പൂർത്തിയാകുമ്പോള്‍ മലപ്പുറം ജില്ല 114 പോയിന്റോടെ മുന്നേറുന്നു. തൊട്ടുപിന്നില്‍ 100.5 പോയിന്റോടെ പാലക്കാട് ജില്ല. 68 പോയിന്റോടെ ആലപ്പുഴയും 59...

ആദ്യ ഹോം മാച്ചിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരേ ബ്ലാസ്റ്റേഴ്‌സിന് സമനില

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എല്‍) ഫുട്ബോള്‍ 2026-27 സീസണിലെ ആദ്യ ഹോം മത്സരത്തിൽ മഞ്ഞപ്പടയുടെ വിജയക്കുതിപ്പ് കാണാനെത്തിയ ആരാധകർക്കു നിരാശ.കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ...

ലയണൽ മെസ്സി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിടവാങ്ങി

അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനും ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരവുമായി മെസ്സി തന്റെ കരിയറിന് വിരാമമിട്ടു.ബ്യൂണസ് അയേഴ്‌സിലെ എസ്റ്റാഡിയോ മാസ് മോനുമെന്റല്‍ സ്റ്റേഡിയത്തില്‍...

ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം...