വാട്സ്ആപ് സ്വകാര്യത നയം: പിഴ അംഗീകരിക്കില്ലെന്ന് മെറ്റ; അപ്പീൽ പോകും

വാ​ട്സ്ആ​പ് സ്വ​കാ​ര്യ​ത ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 213.14 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി​യ ഇ​ന്ത്യ​യു​ടെ മ​ത്സ​ര ക​മീ​ഷ​ൻ (കോം​പ​റ്റീ​ഷ​ൻ ക​മീ​ഷ​ൻ-​സി.​സി.​ഐ) ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ ഭീ​മ​ൻ ‘മെ​റ്റ’. ക​മീ​ഷ​ൻ ന​ട​പ​ടി​ക്കെ​തി​രെ അ​പ്പീ​ൽ പോ​കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. വാ​ട്‌​സ്​​ആ​പ്​ 2021ല്‍ ​കൊ​ണ്ടു​വ​ന്ന സ്വ​കാ​ര്യ​ത ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ മെ​റ്റ​യു​ടെ ഉ​പ ക​മ്പ​നി​ക​ളാ​യ ഫേ​സ്ബു​ക്ക്, ഇ​ന്‍സ്റ്റ​ഗ്രാം എ​ന്നി​വ​യു​മാ​യി പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി സ്വ​കാ​ര്യ​ത ന​യം 2021ല്‍ ​വാ​ട്‌​സ്​​ആ​പ്​ പു​തു​ക്കി​യി​രു​ന്നു. 2021 ജ​നു​വ​രി​യി​ലാ​ണ് വാ​ട്സ്ആ​പ്​ അ​തി​ന്റെ നി​ബ​ന്ധ​ന​ക​ളി​ലും സ്വ​കാ​ര്യ​ത ന​യ​ത്തി​ലും മാ​റ്റം വ​രു​ത്തി​യ​ത്. 2021 ഫെ​ബ്രു​വ​രി എ​ട്ടി​നു​ശേ​ഷം ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​രം മെ​റ്റ​യു​മാ​യി പ​ങ്കു​വെ​ക്ക​ണ​മെ​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​ന​യം അം​ഗീ​ക​രി​ക്കാ​ത്ത ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് വാ​ട്‌​സ്​​ആ​പ്​ സേ​വ​നം ല​ഭ്യ​മാ​ക്കി​ല്ലെ​ന്നും നി​ല​പാ​ടെ​ടു​ത്തു. എ​ന്നാ​ൽ, ഇ​തി​നെ കോം​പ​റ്റീ​ഷ​ൻ ക​മീ​ഷ​ൻ എ​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വാ​ട്സ്ആ​പ് സേ​വ​നം ന​ൽ​കു​ന്ന​ത് ഒ​ഴി​കെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​രം മ​റ്റ് പ്ലാ​റ്റ്‌​ഫോ​മു​ക​ളു​മാ​യി പ​ങ്കു​വെ​ക്കു​ന്ന​തി​ന് വ്യ​വ​സ്ഥ​യി​ല്ലെ​ന്ന് സി.​സി.​ഐ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, 2021ലെ ​സ്വ​കാ​ര്യ​ത ന​യം പു​തു​ക്ക​ൽ ആ​ളു​ക​ളു​ടെ വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് ബാ​ധ​ക​മാ​ക്കി​യി​രു​ന്നി​ല്ലെ​ന്നും നി​ർ​ബ​ന്ധ​മാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് മെ​റ്റ​യു​ടെ വി​ശ​ദീ​ക​ര​ണം. ഇ​തു​മൂ​ലം ആ​രു​ടെ​യും അ​ക്കൗ​ണ്ടു​ക​ൾ ഇ​ല്ലാ​താ​ക്കു​ക​യോ വാ​ട്സ്ആ​പ് സേ​വ​നം മു​ട​ങ്ങു​ക​യോ ചെ​യ്തി​രു​ന്നി​ല്ലെ​ന്നും ക​മ്പ​നി വ​ക്താ​വ് പ്ര​തി​ക​രി​ച്ചു. 213.14 കോ​ടി പി​ഴ​യി​ട്ട​തി​നൊ​പ്പം 2029വ​രെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ മെ​റ്റ​യു​ടെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ക്ക​രു​തെ​ന്ന് കോം​പ​റ്റീ​ഷ​ൻ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Leave a Reply

spot_img

Related articles

വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും

ശ്രീനാരായണ ഗുരു സ്മരണയില്‍ വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും.ഇന്ത്യൻ സമയം ഉച്ചയോടെ സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ കർദ്ദിനാള്‍...

ലോക സർവമത സമ്മേളനത്തിന് ഇന്ന് വത്തിക്കാനിൽ തുടക്കം

ശ്രീനാരായണഗുരു ആലുവയിൽ 100 വർഷം മുൻപു സംഘടിപ്പിച്ച സർവമത സമ്മേളനത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ചു ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന 3 ദിവസത്തെ ലോക സർവമത സമ്മേളനത്തിനും...

കാര്‍ പാലത്തില്‍ നിന്ന് വീണ് മരണം:ഗൂഗിള്‍ അന്വേഷണം പ്രഖ്യാപിച്ചു

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കവേ കാര്‍ പാലത്തില്‍ നിന്ന് പുഴയില്‍ വീണ് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഗൂഗിള്‍ അന്വേഷണം ആരംഭിച്ചു. ഉത്തരപ്രദേശിലെ ബറേലിയില്‍ ഈ...

ട്രംപിന് ആശ്വാസം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വാസം. ട്രംപിനെതിരായ രണ്ട് സുപ്രധാന കേസുകൾ റദ്ദാക്കി. 2020ലെ യുഎസ്‌ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ച കേസും...