അസമിലെ ഗുവാഹത്തിയിൽ ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിൽ ഭാര്യ അറസ്റ്റിൽ.റഹിമ ഖാത്തൂൺ (38) എന്ന സ്ത്രീയാണ് ഭർത്താവ് സബിയാൽ റഹ്മാനെ (40) ദാമ്പത്യ കലഹത്തെ തുടർന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.ജൂൺ 26 ന് ഗുവാഹത്തിയിലെ പാണ്ടു പ്രദേശത്തെ ജോയ്‌മതി നഗറിലാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. പിന്നലെ പ്രതി സ്ക്രാപ്പ് വ്യാപാരിയായ ഭർത്താവിന്റെ മൃതദേഹം വീടിനുള്ളിലെ അഞ്ച് അടി കുഴിയിൽ കുഴിച്ചിട്ടു. പതിനഞ്ച് വർഷമായി ഇരുവരും വിവാഹിതരായിട്ട്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ഭർത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയി എന്നായിരുന്നു ഇവർ എല്ലാവരോടും പറഞ്ഞിരുന്നത്. ഇതിൽ സംശയം തോന്നിയ റഹ്മാൻ്റെ സഹോദരൻ 12നു പോലീസിൽ പരാതി നൽകി. തുടർന്ന് റഹിമ പോലീസിൽ കീഴടങ്ങുകയായിരുന്നു. തർക്കത്തിനിടെ ഭർത്താവിനെ കൊന്ന് മൃതദേഹം വീട്ടിൽ കുഴിച്ചിട്ടതായി അവർ സമ്മതിച്ചു.

