ഗുവാഹത്തിയിൽ ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിൽ ഭാര്യ അറസ്റ്റിൽ

അസമിലെ ഗുവാഹത്തിയിൽ ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിൽ ഭാര്യ അറസ്റ്റിൽ.റഹിമ ഖാത്തൂൺ (38) എന്ന സ്ത്രീയാണ് ഭർത്താവ് സബിയാൽ റഹ്മാനെ (40) ദാമ്പത്യ കലഹത്തെ തുടർന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.ജൂൺ 26 ന് ഗുവാഹത്തിയിലെ പാണ്ടു പ്രദേശത്തെ ജോയ്‌മതി നഗറിലാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. പിന്നലെ പ്രതി സ്ക്രാപ്പ് വ്യാപാരിയായ ഭർത്താവിന്റെ മൃതദേഹം വീടിനുള്ളിലെ അഞ്ച് അടി കുഴിയിൽ കുഴിച്ചിട്ടു. പതിനഞ്ച് വർഷമായി ഇരുവരും വിവാഹിതരായിട്ട്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ഭർത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയി എന്നായിരുന്നു ഇവർ എല്ലാവരോടും പറഞ്ഞിരുന്നത്. ഇതിൽ സംശയം തോന്നിയ റഹ്മാൻ്റെ സഹോദരൻ 12നു പോലീസിൽ പരാതി നൽകി. തുടർന്ന് റഹിമ പോലീസിൽ കീഴടങ്ങുകയായിരുന്നു. തർക്കത്തിനിടെ ഭർത്താവിനെ കൊന്ന് മൃതദേഹം വീട്ടിൽ കുഴിച്ചിട്ടതായി അവർ സമ്മതിച്ചു.

Leave a Reply

spot_img

Related articles

കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർ കടയിലെ ജീവനക്കാർക്ക് ക്രൂരമർദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം .വീല്‍ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്....

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ വ്യാപാരിക്ക് നേരെ ആക്രമണം

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.ചെറുതോണി സ്വദേശി ജിൻസ് ജോണിനെയാണ് വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം.കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.യുവതികൾ...